0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

കാണിച്ചു തരാം... "

ഞാൻ തീക്കത്തി കയറിയ ദേഷ്യത്തിൽ മുന്നിലുള്ള ഒരുത്തൻ്റെ അടിവയറ് നോക്കി ആഞ്ഞൊരു കുത്ത് കുത്തി...അതോടെ വേദനയിൽ പുളഞ്ഞു കൊണ്ടവൻ നിലത്ത് വേച്ചുപോയി...ഞൊടി ഇടയിൽ അടുത്തുള്ളവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ച ശേഷം അവൻ്റെ തല പിടിച്ച് അടുത്തുള്ള ചുമരിനോട് ശക്തമായി അടിക്കാൻ തുടങ്ങി...ഇതൊക്കെ കണ്ട് ദിവ്യ പേടിച്ച് വിറച്ചിരുന്നു...പക്ഷെ ക്രോധം വന്നാൽ എൻ്റെ പ്രവർത്തികൾ എന്നിൽ ഒരു ലഹരി ആയിരുന്നു...ദൂരെ മാറി നിന്ന രണ്ടിൽ ഒരുവൻ ഒരു ഇരുമ്പ് വടിയെടുത്തെൻ്റെ നേരെ വീശിയതും...ദിവ്യ അലമുറ ഇട്ടു...അപ്പൊഴേക്കും ഒന്ന് രണ്ട് പേർ താഴേക്ക് വന്നിരുന്നു...അണ്ടർഗ്രൗണ്ട് ആയതിനാൽ അതിക പേരും അറിഞ്ഞിരുന്നില്ല...പക്ഷെ അടിക്കാൻ വന്നവനിൽ നിന്നും ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി തിരിഞ്ഞു വന്ന് അത് കൈകൊണ്ട് പിടിച്ചു...

" എൻ്റെടാ...ടൂൾസെടുത്ത് എൻ്റെ കൊച്ചിനെ പേടിപ്പിക്കല്ലേ...എന്താലും നീ ഫൗള് കാണിച്ചു...എന്നാ നിന്റെ ആഗ്രഹം പോലെ നടക്കട്ടെ... "

ഞാൻ അവനെ നോക്കി പറഞ്ഞ് നേരെ ദിവ്യയുടെ അടുത്തേക്ക് തിരിഞ്ഞു...

" കണ്ണടക്കടി.... "

ഞാൻ അവളെ നോക്കി ശബ്ദത്തോടെ പറഞ്ഞു... അതോടെ പേടിച്ചവള് കണ്ണൊരൊറ്റ പൂട്ടൽ...പിന്നെ ഒന്നും നോക്കിയില്ല ആ വടി വെച്ച് അവന്മാരെ പൊതിരെ തല്ലാൻ തുടങ്ങി... അത്രത്തോളം ദേഷ്യമായിരുന്നു എനിക്ക്....കലി ഒട്ടടുങ്ങുന്നില്ല എന്നാൽ അല്ലേ തല്ല് നിർത്താൻ പറ്റൂ...ഇതിനിടയിൽ അവന്മാരി രണ്ടെണം ഓടിയിരുന്നു...പിന്നെ ആദ്യം അവളോട് മോശമായി സംസാരിച്ച രണ്ടിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു...അതോടെ ശബ്ദം കേട്ട് കണ്ണ് തുറന്ന അവൾ ഓടി എൻ്റെ അടുത്ത് വന്നെന്നെ പുറകീന്ന് കെട്ടിപിടിച്ചു...ഒരു നിമിഷം എൻ്റെ സകല ദേഷ്യങ്ങളും ഈല്ലാതവും പോലെ.... ഞാൻ പോലും അറിയാതെ ഞാൻ ശാന്തനാവും

💬 Comments

View all comments