0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

മനസ്സിനൊരു അസ്വസ്ഥത പോലെ അതോടെ ഞാൻ കഴിപ്പ് മതിയാക്കി ബില്ലും അടച്ച് വേഗം താഴേക്ക് പാർക്കിംഗിലേക്ക് വിട്ടു...അവിടെ എത്തി കണ്ട കാഴ്ച കണ്ട് എൻ്റെ ഉള്ളൊന്ന് നടുങ്ങി...രണ്ട് മൈരന്മാർ ദിവ്യയുടെ അടുത്ത് നിന്ന് എന്തൊക്കെയോ പറയുന്നു...കുറച്ച് അകലയായി വേറേം രണ്ടെണ്ണം...അവളാകെ പേടിച്ച് കരയുന്നു...അതോടെ ഞാൻ ഡാ... എന്ന് വിളിച്ച് വേഗം അങ്ങോട്ടേക്ക് ഓടി...

" ഓ അപ്പൊ ഇവനെയാണോ നീ കാത്ത് നിന്നത്... ഇവനെ കൊണ്ട് എന്താവാനാ മോളെ... നീ ഞങ്ങടെ കൂടെ വാ...ഞങ്ങള് നാല് പേരില്ലേ... അതാവുമ്പോ മോൾക്ക് സ്വർഗം കാണാം... "

ഞാൻ അടുത്തെത്തിയതും കൂട്ടത്തിലൊരുത്തൻ ദിവ്യയെ നോക്കി ഒരു വെടക്ക് ചിരിയോടെ പറഞ്ഞു...അത് കൂടെ കേട്ടപ്പോൾ എൻ്റെ രക്തം തെളക്കാൻ തുടങ്ങി...കണ്ണൊക്കെ ചുവന്ന് വരും പൊലെ തോന്നി....

" വാ നമ്മുക്ക് പോകാം... പ്ലീസ് എനിക്ക് പേടിയാവുന്നു... "

ദിവ്യ പെട്ടെന്ന് ഓടി എൻ്റടുത്ത് വന്ന് എൻ്റെ കയ്യിൽ പിടിച്ച് പേടിയോടെ പറഞ്ഞു...

" അങ്ങോട്ട് മാറി നിക്കെടി... "

ഞാൻ അവളെ നോക്കി പറഞ്ഞു...പക്ഷെ കാര്യം എന്താണെന്നർത്ഥത്തിൽ അവളെന്നെ തന്നെ നോക്കി നിന്നു...

" നിന്നോട് പറഞ്ഞ കേട്ടില്ലേ അങ്ങോട്ട് മാറി നിക്കാൻ... "

ഇത്തവണ എൻ്റെ ശബ്ദം ഗാംഭീര്യ പൂർവം ഉയർന്നു...അതോടെ ദിവ്യ പേടിച്ച് കൈ വിട്ടു...എന്നിട്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് മാറി നിന്നു...എൻ്റെ മുഖവും ഭാവവും കണ്ട് അവളാകെ പേടിച്ചിരുന്നു...കൂട്ടത്തിൽ അവന്മാരും...അവൾ മാറി നിന്നതോടെ ഞാൻ അവന്മാർക്ക് നേരെ തിരിഞ്ഞു...

" അതിക സമയമില്ല... പെട്ടന്ന് തന്നെ തീർക്കണം അതുകൊണ്ട് സ്വർഗവും നരകവുമൊക്കെ നിനക്കൊക്കെ ഞാൻ ഒരുമിച്ചു തന്നെ

💬 Comments

View all comments