0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

തട്ട് കേട്ടാണ് പിന്നെ എണീറ്റത്...

" സോറി ഒറങ്ങി പോയി...എന്താ ഇൻ്റർവെല്ലാണോ... "

ഞാൻ ഉറക്ക ചടപ്പിൽ അവളുടെ തോളിൽ നിന്നും തലയെടുത്ത് കണ്ണ് തിരുമ്മി ചോദിച്ചു...

" ഉണ്ട...എന്നെക്കൊണ്ടുന്നും പറയിക്കണ്ടാ...ഇൻ്റർവെൽ പോലും... പടം കഴിഞ്ഞു ബോധം ഇല്ലാത്തതെ...അതെങ്ങനാ അല്ലേലെ ബോധം ഇല്ല അതിന്റെ പൊറത്ത് കുടിക്കുവേം കൂടി ചെയ്യുക അല്ലേ...ഞാൻ പോവ്വാ... "

അവളെന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഒരുങ്ങി...അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്...പടം കഴിഞ്ഞ് എല്ലാവരും ഇറങ്ങുന്നു...അവളുടെ സംസാരം കേട്ട് കുറച്ചു പെമ്പിള്ളേര് എന്നെ നോക്കി ചിരിക്കുന്നുണ്ട്...അതോടെ ചമ്മിയ ഞാൻ വേഗം ആവളുടെ പിന്നാലെ വെച്ച് പിടിച്ചു...

" ദേ...സോറി...പടം ലാഗായോണ്ടാ...ക്ഷമി... "

ഞാൻ അവളുടെ ഒപ്പം എത്തിയപ്പൊ ചുമ്മാ ഒന്ന് പറഞ്ഞു...

" ഓ...അല്ലാതെ ഓരോന്ന് മോന്തി കുടിച്ചതോണ്ടല്ല... "

അവളെന്നെ രൂക്ഷമായൊന്ന് നോക്കി...അതോടെ ഞാൻ ചമ്മിയ മുഖഭാവത്തോടെ നിന്നുപോയി...പിന്നെ ഒന്നും പറയാതെ വണ്ടിയുടെ അടുത്തേക്ക് വിട്ടു...

" വാ നമ്മുക്ക് വല്ലതും കഴിക്കാം... "

വണ്ടിയെടുക്കുമ്പോൾ ഞാൻ അവളുടെ ദേഷ്യം മാറ്റാൻ പറഞ്ഞു...അതിന് മറുപടി ഒന്നും പറയാതെ അവൾ വണ്ടിയിൽ കയറി...അതോടെ മൗനം സമ്മതം എന്ന് കണക്കാക്കി ഞാൻ നേരെ അടുത്തുള്ള നല്ല റെസ്റ്റോറന്റിലേക്ക് വിട്ടു...

വണ്ടിയും താഴെ അണ്ടർ ഗ്രൗണ്ടിൽ വെച്ച് നേരെ റസ്റ്റോറന്റിലേക്ക് കയറി...അവിടെ നിന്നും അത്യാവശ്യം ഫുഡ് തട്ടി...അവൾ കുറച്ചേ കഴിച്ചുള്ളൂ പെട്ടന്ന് തന്നെ കഴിച്ച് ഞാൻ വണ്ടിയുടെ അടുത്തുണ്ടാവും എന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി...ആള് അപ്പോഴും കലിപ്പിലായിരുന്നു...ഞാൻ പക്ഷെ വിശപ്പുള്ളത് കൊണ്ട് പതുക്കെ നല്ല രീതിയിൽ തട്ടാൻ തീരുമാനിച്ചു... പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ എന്തോ

💬 Comments

View all comments