Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
" അപ്പൊ ശരി രണ്ടാളും പോയി ഫിലിം ഒക്കെ കാണ്... "
ചേട്ടത്തി ഞങ്ങളെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് കോളേജിലേക്ക് തിരിഞ്ഞു നടന്നു...അതിന് തലയാട്ടിയതിന് ശേഷം ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
" അതേ ശരിക്കും എന്താ ആ കുട്ടിയെ ഇഷ്ട്ടെ.ലാത്തെ... "
യാത്രയിൽ അവളെന്നോട് തിരക്കി...
" എനിക്കിഷ്ടല്ല അത്ര തന്നെ... "
ഞാൻ അതിനൊരൊഴുക്കൻ മട്ടിൽ മറുപടി നൽകി...
" അതെന്താന്നല്ലെ ചോദിച്ചേ...വേറെ വല്ലവരും ഉണ്ടോ മനസ്സിൽ... "
അവൾ വിടാൻ ഉദ്ദേശമില്ല...ആ ഉണ്ട് നീയാണെന്ന് പറയണം എന്നുണ്ടെങ്കിലും പറഞ്ഞില്ല...
" ആ ഉണ്ട് സിനിമാ നടി തമന്ന എന്ത്യേ...ശരിയാക്കി തരുവോ... "
" ഹേയ് ഞാൻ ഒരിക്കലും തമന്നയോട് അങ്ങനൊരു പാപം ചെയ്യില്ല... "
അവളെന്റെ മറുപടിക്ക് അതേ നാണയത്തിൽ തിരച്ചടി നൽകുന്നത് പതിവായത് കൊണ്ടും മൂർഖനെ ചവിട്ടി കടിവാങ്ങുന്നത് മണ്ടത്തരം ആണെന്നുള്ളത് കൊണ്ടും ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല...വേഗം വണ്ടി മുന്നോട്ടെടുത്തു... അതുകൊണ്ട് പെട്ടെന്ന് തീയ്യറ്ററിലെത്തി...വണ്ടിയും പാർക്ക് ചെയ്യ്ത് ഉള്ളിലേക്ക് കയറി...അവള് തന്നെ ഏതോ തമിഴ് പടത്തിന്റെ ടിക്കറ്റെടുത്തു...പുതുമുഖ നടനായിരിക്കണം...എനിക്ക് കണ്ടിട്ട് മനസ്സിലായില്ല...അങ്ങനെ പെട്ടന്ന് തന്നെ തീയറ്ററിൻ്റുള്ളിലേക്ക് കയറി...ഓഹോ എസിയുടെ ഒടുക്കത്തെ തണുപ്പായിരുന്നു...രണ്ടെണ്ണം അടിച്ചത് കൊണ്ട് ശരിക്കും അറിയുന്നുണ്ട്...അങ്ങനെ സീറ്റ് നമ്പറും നോക്കി വേഗം പോയിരുന്നു...അപ്പോഴേക്കും പടം തുടങ്ങിയിരുന്നു...പടത്തിന്റെ ആദ്യത്തെ ലാഗും സാധനത്തിന്റെ ചെറിയ കിക്കും ഒലക്കേമല തണുപ്പും കൂടി ആയപ്പൊ എൻ്റെ കണ്ണടയാൻ തുടങ്ങി...അങ്ങനെ ഞാൻ നൈസായിട്ട് ഒറങ്ങാൻ തുടങ്ങി...നേരെ അവളുടെ തോളിലേക്കാണ് കുറച്ചു കഴിഞ്ഞ് വീണത്... അതൊരു സൗകര്യം ആയി...അതോടെ വെടിപ്പായി ഉറങ്ങി...കുറേ സമയം കഴിഞ്ഞ് അവളുടെ
💬 Comments
View all comments