0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

"

ഞാൻ അവനെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് വണ്ടിയിൽ കേറി ഇരുന്നു...

" ഒന്ന് പോടാ...നിന്നെ എനിക്കറിയാം...പിന്നെ അവളേയും എനിക്ക് സംശയമുണ്ട്...അവൾ ആതിരയുടെ മുന്നിൽ നിന്ന് ഇടറാതെ പറഞ്ഞ വാക്കുകൾ ഓരോന്നും അതിനൊരു തെളിവായാ ഞാൻ കാണുന്നേ... "

അവനവന്റെ ഉള്ളിൽ തോന്നിയ കാര്യം പറഞ്ഞതും ഞാൻ ഒരു നിമിഷം സ്തംഭിച്ച് പോയി...ഇനി എനിക്കുള്ളത് പോലെ അവളുടെ ഉള്ളിലും വല്ലതും ഉണ്ടാവുമോ...??ഹേയ് വെറുതെ കാട് കയറേണ്ടാ...

" ഒന്ന് പോടാ... നിനക്ക് വട്ടാ...നീ പോയി പിള്ളേരം വിളിച്ച് വാ എന്താലും ഒരുമിച്ച് പോയി പടം കാണാം... "

ഞാൻ അവൻ പറഞ്ഞത് തൽകാലം തള്ളിക്കളഞ്ഞു...

" ഓ വേണ്ട മോനെ... ഒറ്റയ്ക്ക് പോയാ മതി...ഞങ്ങളില്ലേ..അവള് നിന്നോടാ ചെല്ലാൻ പറഞ്ഞത്...അതോണ്ട് ആശാൻ വേഗം വണ്ടി സ്റ്റാർട്ടാക്കിക്കോ... "

" ഡാ കളിക്കല്ലേ...പിള്ളേരറിഞ്ഞാ എന്നെ കളിയാക്കി കൊല്ലും... "

" ഒരു തേങ്ങയും ഇല്ല...ഞാൻ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കും...നീ വണ്ടി വിട് മോനെ... "

അവനെന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് പുറത്തൊരു തട്ട് തട്ടി...അതോടെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലായ ഞാൻ വണ്ടി പുറത്തേക്കെടുത്തു...എന്നിട്ട് നേരെ ചേട്ടത്തിയുടേം അവളുടേം അടുത്ത് നിർത്തി...അതോടെ പെണ്ണ് ചാടി കേറി വണ്ടിയിലിരുന്നു...

" ഇതാ ചേച്ചി സ്കൂട്ടിയുടെ കീ...അപ്പൊ ശരി ബൈ...വേഗം വിട് പടം ഇപ്പൊ തുടങ്ങും... "

അവളെന്നോടും ചേച്ചിയോടും മാറി മാറി പറഞ്ഞ് തിരക്ക് കൂട്ടി...

" ഓ... തീയറ്റർ അവിടുന്ന് ബസ്സ് കേറി പോവില്ല...ഒന്ന് മിണ്ടാതിരി.. "

ഞാൻ അവളുടെ തിരക്ക് കണ്ട് പറഞ്ഞു...

💬 Comments

View all comments