0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

പറഞ്ഞതും ഞാൻ നേരെ ചേട്ടത്തിയിലേക്കാക്കി ശ്രദ്ധ...

" എന്നെ നോക്കണ്ടാ...എനിക്ക് പോകാൻ തീരെ വയ്യായിരുന്നു അപ്പോഴാ ഈ ഐഡിയ വന്നത്...നിന്റെ പ്രശ്നവും മാറും...ഇവളുടെ ശല്യവും ഉണ്ടാവില്ല...എപ്പടി... "

ചേച്ചി കണ്ണിറുക്കി ഒരു ചിരിയോടെ പറഞ്ഞു...അപ്പോ നൈസായിട്ട് തടി തപ്പി കക്ഷി...

" മതി പുരാണം പറഞ്ഞത്...വേഗം വണ്ടി എടുത്ത് വാ...മാറ്റിനി ഇപ്പൊ തുടങ്ങും... "

ദിവ്യ എന്നെ നോക്കി ധൃതി വെച്ചു...

" അയ്യെ എനിക്കൊന്നും വയ്യാ... "

ഞാൻ നൈസായിട്ട് വലിയാൻ വേണ്ടി പറഞ്ഞു...

" ആഹാ...കാര്യം കഴിഞ്ഞപ്പൊ കാല് വരുന്നോ എല്ലാരും...എന്നാ ഇപ്പൊ ശരിയാക്കിത്തരാം...ഞാനാ പെണ്ണിനോട് പോയി എല്ലാം പറയാൻ പോവ്വാ... "

അവളെന്നേം കടന്ന് മുന്നോട്ടേക്ക് കടക്കാൻ തുടങ്ങി...അത് കണ്ട് ഞാൻ ഒഴികെ ബാക്കി രണ്ടും ചിരി തുടങ്ങി...

" അത് ന്യായം പാവം കൊച്ചിനെ പറ്റിക്കല്ലെടാ... "

നന്ദുവും എന്നെ നോക്കി അവളെ എരിവുകേറ്റി...

" ഓഹ്...ഞാൻ വരാം അവിടെ നില്ല്... "

ഞാൻ ഒടുക്കം സമ്മതിച്ചു... അതോടെ പെണ്ണ് ചിരിയോടെ അവിടെ നിന്നു...ഞാൻ നന്ദുവേയും വലിച്ച് അവിടെ നിന്നും കോളേജിൻ്റെ ഉള്ളിലേക്ക് വണ്ടിയെടുക്കാൻ നടന്നു...

" ഡാ സത്യം പറയാലോ അവള് കൊള്ളാം കേട്ടോ... "

വണ്ടിക്ക് അരികിലേക്ക് നടക്കുമ്പോൾ നന്ദു എന്നോട് പറഞ്ഞു...

" മ്മ്...എന്ത്യേ... "

ഞാൻ അവനെ നോക്കി പുരികം ഉയർത്തി...

" അല്ല കിടിലം ക്യാരക്ടർ...ശരിക്കും നിനക്ക് നന്നായി ചേരുന്നുണ്ട്... "

അവനൊരു ആക്കിയ ചിരിയോടെ പറഞ്ഞു...പക്ഷെ അത് കേട്ടതും എൻ്റെ ദേഹത്ത് കുളിരു കോരും പോലെ തോന്നി...

" ഒന്ന് പോടാ...ജസ്റ്റ് ഫ്രണ്ട്ഷിപ്പാ...

💬 Comments

View all comments