0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

നോക്കി കപട ദേഷ്യം കാണിച്ച് പറഞ്ഞു...

" ഹി ഹി ഹി...നിനക്ക് അത് തന്നെ വേണം...എന്നെ നേരത്തെ കുറേ തീ തീറ്റിച്ചതല്ലേ... അപ്പൊ എന്തേലുമൊക്കെ ഞാൻ തിരിച്ചു തരേണ്ടെ...ഇത് നിനക്കിട്ട് തന്ന് പണിയാ...പിന്നെ മറ്റേത് മുളയിലേ നുള്ളുന്നതാ നല്ലത് അല്ലേൽ പണിയാനും... "

ചേട്ടത്തി ഒരു ചിരിയോടെ പറഞ്ഞ് ദിവ്യയെ പുറകിൽ നിന്ന് മുന്നിൽ പിടിച്ചു നിർത്തി...

" എന്നാലും ഈ സാധനം എന്തൊരു അഭിനയായിരുന്നു... മനുഷ്യൻ അങ്ങില്ലാണ്ടായി... "

ഞാൻ ദിവ്യയെ നോക്കി ചെറുചിരിയോടെ പറഞ്ഞു...അതിനവളും ചിരിച്ചു നിന്നു...

" സത്യം...ഞാൻ ചുറ്റും വല്ല ക്യാമറയും ഉണ്ടോന്ന് നോക്കുവായിരുന്നു...ഇത് വല്ല ഷോർട്ട് ഫിലിമോ...പ്രാങ്കോ മറ്റോ ആണെന്ന് വരെ ചിന്തിച്ചു പോയി... "

നന്ദുവും എൻ്റെ വാദത്തെ പിന്തുണച്ചു...

" അതല്ലേലും എൻ്റെ കുഞ്ചൂസ്സാരാ മോൾ...അതല്ലേ ഇതിനെ കളത്തിൽ ഇറക്കിയത്... "

ചേട്ടത്തി അവളെ ഒന്ന് പൊക്കിയടിച്ച് പറഞ്ഞു...

" എന്താലും ഇന്നത്തോടെ ആ ശല്ല്യം ഫ്രീ ആയി ഒഴിവായി... "

ഞാൻ ഒന്ന് നെടുവീർപ്പിട്ടു...

" ഫ്രീ ആയോ... പോയി വണ്ടി എടുത്ത് വാ മിസ്റ്റർ...എനിക്ക് അതിന്റേതായ ചിലവുണ്ട്... "

പെട്ടന്ന് എൻ്റെ വാക്ക് കേട്ട് ദിവ്യ ഒരു ചിരിയോടെ മുന്നോട്ട് വന്ന് പറഞ്ഞു...

" എന്തോന്ന്...?? "

ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി പുരികം ഉയർത്തി...

" പിന്നലാതെ മാറ്റിനിക്ക് പോകാൻ ചേച്ചിയെ കൂട്ടാൻ വന്നതാ...ഈ സാധനം ഒഴിവു കിഴിവ് ഇന്നലെ തൊട്ടേ പറയുന്നുണ്ട്...അപ്പോഴാ പരിഹാരം എന്നോണം എന്നെ ഇതും പറഞ്ഞ് കളത്തിൽ ഇറക്കിയത്...അതോണ്ട് മോൻ വേഗം വന്നേ... "

അവളെന്നെ നോക്കി

💬 Comments

View all comments