Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
കണ്ണിൽ നിന്ന് ഇത്തിരി വെള്ളം കൂടി വരുത്തി...തിരിഞ്ഞൊരൊറ്റ നടത്തം...ഇതൊക്കെ കണ്ട് ആതിര ആകെ ഫ്ലാറ്റ്...ദിവ്യയുടെ ആ അഭിനയം കണ്ട് ഓസ്കാർ മോഷ്ടിച്ചാണേലും അവൾക്ക് അത് നൽകണം എന്നെനിക്ക് തോന്നിപ്പോയി...
" കുഞ്ചു പോകല്ലേ...നിൽക്ക്... "
അത്രയും നേരം മൗനത്തിൽ നിന്ന ഞാൻ അവളുടെ പോക്ക് കണ്ട് പുറകീന്ന് വിളിച്ചു...പക്ഷെ അവൾ തിരിഞ്ഞു നടക്കുക തന്നെയായിരുന്നു... അതോടെ ഞാനും പുറകെ നടന്നു...ആദ്യം പക്ഷെ ആതിരയുടെ മുന്നിൽ ഒന്ന് നിന്നു...
" കണ്ടല്ലോ...ഇതാ ഞാൻ നിന്നോട് വേണ്ടാ... വേണ്ടാന്ന് പറഞ്ഞത്...നീ കുറച്ച് മുന്നേ പറഞ്ഞല്ലോ ഇല്ലാത്ത പ്രേമ കഥ പറഞ്ഞെന്ന്...ആ ഇല്ലാത്ത പ്രേമ കഥയിലെ നായിക ആണ് ആ പോകുന്നത്...ദിവ്യ... ഈ അർജ്ജുൻ്റെ ദിവ്യ... മനസ്സിലായോ...."
ഞാൻ ആതിരെയെ നോക്കി ഒരു വിജയഭാവത്തിൽ പറഞ്ഞതും...അവൾ ഞെട്ടികൊണ്ട് തലയാട്ടി...അവളോട് പറഞ്ഞ വാക്കുകൾ എൻ്റെ ഉള്ളിൽ നിന്നും ആരോ പറയിച്ച പോലെ ആയിരുന്നു എനിക്ക് തോന്നിയത്...അതോടെ ഞാൻ അടുത്തുള്ള നന്ദുവേയും വിളിച്ച് ദിവ്യയുടെ പിന്നാലെ കോളേജിന് വെളിയിലേക്ക് നടന്നു...
കോളേജിന് പുറത്ത് ഞങ്ങളേയും കാത്ത് ചേട്ടത്തി ചിരിയോടെ ഉണ്ടായിരുന്നു...എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാതെ പോലെ നിൽക്കുവാ...മുന്നേ നടന്ന ദിവ്യ വേഗം പുള്ളിക്കാരിയുടെ പുറകെ കയറി നിന്നു...
" ഞാനൊന്നും അറിയില്ലേ...എല്ലാം എന്നെ കൊണ്ടീ പെണ്ണുംപിള്ള ചെയ്യിപ്പിച്ചതാണേ... "
അവൾ ചേട്ടത്തീടെ പുറകിൽ മറഞ്ഞു നിന്ന് ചിരിയോടെ പറഞ്ഞു...അത് കേട്ട് ബാക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി...
" എന്നാലും എൻ്റെ ചേട്ടത്തി ഇതൊരുമാതിരി മറ്റേടത്തെ പ്ലാൻ ആയിപ്പോയി...ഞാൻ ആകെ കിളി പോയ അവസ്ഥയിലായിരുന്നു...ഇങ്ങനൊന്നും ചെയ്യാൻ മാത്രമുള്ള ശല്ല്യം ഒന്നുമില്ലായിരുന്നു... "
ഞാൻ ചേട്ടത്തിയെ
💬 Comments
View all comments