Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ദിവ്യ അവളെ നോക്കി ചീറി... അതോടെ ആതിര നിന്ന് പതറി...
" ഞാൻ...ഞാനിവരുടെ ക്ലാസിലാ...ഫ്ര...ഫ്രണ്ടാ.. "
അവൾ വിക്കി വിക്കി പറഞ്ഞു...
" ഫ്രണ്ടല്ലേ...അല്ലാതെ ഇവനെ ആദ്യാക്ഷരം നിൻ്റെ മടിയിലിരുത്തി ഒന്നുമല്ലല്ലോ പറഞ്ഞുകൊടുത്തത്... ഇങ്ങോട്ട് മാറി നില്ലെടി... "
ദിവ്യയുടെ ശബ്ദമുയർന്നതും ഓണ് ദ സപോട്ടിൽ ആതിരാ ചാടി ദിവ്യയുടെ ബാക്കിൽ മാറി നിന്നു... അതോടെ ദിവ്യ വീണ്ടും എൻ്റെ നേരെ തിരിഞ്ഞു... ഇപ്പൊ അവളുടെ മുഖഭാവം ആതിരക്ക് കാണാൻ പറ്റില്ല...അതോടെ ദിവ്യ എന്നെ നോക്കി ഒരു കണ്ണിറുക്കി... അപ്പോഴാണ് ഇതൊക്കെ എൻ്റെ പുന്നാര ചേട്ടത്തിയുടെ പണിയാണെന്ന് ഓർമ്മ വന്നത്...ഇവളുടെ പെർഫോമൻസിൽ അത് ചിന്തിക്കാൻ ഞാൻ മറന്നുപോയിരുന്നു എന്നതായിരുന്നു സത്യം....
" പറ നിനക്കെന്നോട് വെറുപ്പാണോ അജ്ജൂ...ഞാൻ സോറി പറഞ്ഞതല്ലെ പലവട്ടം...പിന്നെന്താ എന്നോട് മിണ്ടാത്തെ.... "
ഇത്തവണ അവൾ പറയുമ്പോൾ മുഖത്തൊരു ചിരിയുണ്ടായിരുന്നു...കാരണം പുറകെയുള്ളവൾ ഇത് കാണില്ലല്ലോ...അത് കണ്ടപ്പൊ എനിക്കും ചെറുതായി ചിരി വന്നു പക്ഷെ കടിച്ചു പിടിച്ചു...ഇതൊക്കെ കണ്ട് നന്ദു കിളി പാറി നിൽപ്പുണ്ട്...
" എത്ര സങ്കടത്തോടെയാ ഞാൻ ഇരിക്കുന്നേന്നറിയോ... ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല... അത്രമാത്രം ഇഷ്ടാ എൻ്റെ ഈ അജ്ജുവെ എനിക്ക്... "
അവൾ വാക്കുകളിലൂടെ തകർത്തഭിനയിക്കുമ്പോൾ ഒരു നിമിഷം ഞാൻ ആ വാക്കുകളിൽ അലിഞ്ഞ് ചേർന്നു പോയി...അവൾ ശരിക്കും അതെന്നെ നോക്കി ഒന്ന് പറഞ്ഞെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി...
" ഇനിയും എന്നെ വിട്ട് അകലല്ലേ അജ്ജൂ...അത് അത് ചിലപ്പൊ എനിക്ക് താങ്ങാൻ പറ്റില്ലാ...ഞാൻ വല്ല കടും കൈയും ചെയ്യ്തു പോവും... "
ഇത്തവണ അവൾ പറഞ്ഞതിന് ശേഷം
💬 Comments
View all comments