0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

അവളുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി...

" അത് പിന്നെ പെട്ടന്നുള്ള ദേഷ്യത്തിൽ...അത്രയ്ക്ക് വല്ല്യ കൊഴപ്പം ഒന്നുമില്ലായിരുന്നു... "

ഞാൻ ഒരു ചിരിയോടെ മറുപടി നൽകി..

"മ്മ് പിന്നേ... നിന്റെ കാര്യം ഞാനും ഇന്നലെ കണ്ടതാണല്ലോ...അതോണ്ട് കൂടുതൽ ന്യായികരണം ഒന്നും വേണ്ട...നിനക്കെവിടുന്നാ ഇത്രയ്ക്ക് ദേഷ്യം... "

ചേച്ചി എന്നെ നോക്കി ഒരു കപട ദേഷ്യത്തോടെ ചോദിച്ചു...അതിന് തമ്പുരാനറിയാം എന്നർത്ഥത്തിൽ ഞാൻ കൈ മലർത്തി...

" മ്മ് ആ പെണ്ണ് ദേഷ്യത്തിലാ...അതാ നിന്നെ കാണാനൊന്നും വരാത്തെ... "

" ഞാൻ സോറി ഒക്കെ പറഞ്ഞു പക്ഷെ ആള് കലിപ്പിലിണെന്നെനിക്കറിയാം...എന്താ ഒരു വഴി ചേട്ടത്തി ആ കലിപ്പ് മാറ്റാൻ... "

" നിനക്കൊരു പ്രശ്നം പോകാൻ പറഞ്ഞ വഴിയാണ് ഇപ്പൊ അതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയായത്... "

ചേച്ചി ഒരു ചിരിയോടെ എൻ്റെ കൈയ്യിലൊരു തല്ല് വെച്ചു തന്നു...

" ഹേയ് എനിയങ്ങനെ ഒന്നും ഉണ്ടാവില്ല...ഒരു വഴി പറഞ്ഞു താടോ... "

ഞാൻ ചെറിയ കുട്ടിയെ പോലെ വാശിപിടിച്ചു...

" വഴി....മ്മ് ഒരു കാര്യമുണ്ട്...അതിൽ ചെലപ്പൊ കക്ഷി വീഴും... "

ചേച്ചി എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു...അതിന് ഞാൻ എന്താ അതെന്ന് ചോദിച്ചു...

" അവളെന്നോട് കുറച്ചു ദിവസ്സമായി ഇവിടെ കുറച്ചു മാറിയുള്ള ഒരു ഗൗരിശങ്കര ക്ഷേത്രമുണ്ട്... അവിടെ പോകണം എന്ന് പറയുന്നു...അവളുടെ ഇഷ്ടപെട്ട സ്ഥലം ആണത്... ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷെ അവൾക്ക് ഇടയ്ക്കിടയ്ക്ക് അവിടെ പോകണം...ആള് വല്ല്യ മഹാദേവ ഭക്തയാ...നീ അവളെ അവിടെ കൂട്ടി പോ...നമ്മുക്കത് വച്ചൊന്ന് നോക്കാം... "

ചേച്ചി എന്നെ നോക്കി

💬 Comments

View all comments