Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
കാര്യം പറഞ്ഞു...ആദ്യം സ്ഥലം മനസ്സിലാകാത്തപ്പോൾ ചേച്ചിയോട് കൂടുതൽ ചോദിച്ചപ്പോൾ എനിക്കും അവിടം മനസ്സിലായി....വല്ല്യ പ്രശ്നമില്ല...ഞാനും ആ ക്ഷേത്രത്തെ പറ്റി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...ഒരു കുന്നിൻ്റെ താഴാവരയിൽ ഉള്ള ഒരു ക്ഷേത്രം....കാണാൻ മനോഹരമാണെന്നാ അമ്മ പറഞ്ഞത്...
" എനിക്ക് പ്രശ്നമൊന്നുമില്ല...പക്ഷെ അവള് വരുമൊന്നുമില്ല...ഇന്നലെ ഒപ്പം വന്ന് തന്നെ മതിയായി കാണും... "
ഞാൻ ഒരു ചമ്മിയ ചിരിയൊടെ പറഞ്ഞു...അത് കേട്ടിട്ട് ചേച്ചിക്കും ചെറുതായി ചിരി വന്നു...
" ഹേയ്...അവിടെ അവൾ എന്താലും വരും...ശംശയമുണ്ടേൽ ഇപ്പൊ ശരിയാക്കിത്തരാം..."
എന്നിട്ട് ചേച്ചി ഫോണെടുത്ത് അവളെ വിളിച്ചു...അതോടെ അത്ര നേരം എന്നിൽ നിന്നും മറഞ്ഞു നിന്ന ദിവ്യ അകത്ത് നിന്നും മുറ്റത്തേക്ക് വന്നു...ഒരു പിങ്ക് ചൂരിദാറിൽ...കണ്ണൊക്കെ എഴുതി...മുടിയൊക്കെ ഒരു വശത്തേക്ക് മാറ്റി ഒരു കുഞ്ഞ് പൊട്ടും അതിന് മേലെ ചന്ദനകുറിയും...കുഞ്ഞ് മൂക്കുത്തിയും... ഓ....ഇവളെന്താ അപ്സരസ്സോ...ഞാൻ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നുപോയി...ഇതൊക്കെ ചേട്ടത്തി ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നത് മറ്റൊരു സത്യം... അപ്പോഴേക്കും അവളടുത്തെത്തിയിരുന്നു...
" നീയെന്താടി അകത്ത് തന്നെ ഇരിക്കുന്നെ...ഇവിടെ ഇവരൊക്കെ വന്നത് കണ്ടില്ലേ... "
ചേട്ടത്തി അടുത്ത് വന്ന അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു...അതിനവൾ വല്യ താൽപ്പര്യം ഇല്ലാത്ത പോലെ എന്നെ നോക്കിയതിന് ശേഷം വീണ്ടും മുഖം ചേട്ടത്തിയുടെ നേർക്ക് തിരിച്ചു...
" ചേച്ചി എന്നെ എന്തിനാ വിളിച്ചെ പറാ... "
അവൾ എന്താണെന്ന് ചേട്ടത്തിയോട് കാര്യം തിരക്കി...
" അത് പിന്നെ നീ ഇവനോടൊപ്പം ഒരു സ്ഥലം വരെ പോകുമോ... "
" ഇല്ല....... "
ചേച്ചി മുഴുവിപ്പിക്കും മുന്നേ അവളുടെ വായിൽ നിന്നും ശബ്ദമുയർന്നു...അത് പക്ഷെ ഞങ്ങൾ
💬 Comments
View all comments