Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
രണ്ട് പേരും പ്രതീക്ഷിച്ചതാണ്...
" എടി അവൻ സോറി പറഞ്ഞില്ലേ...അവനങ്ങോട്ടേക്കുള്ള വഴി അറിയാത്തോണ്ടല്ലേ... ഒന്ന് ചെല്ലെടി... "
ചേച്ചി എന്നെ ഒന്ന് പാളി നോക്കിയ ശേഷം പതിവ് ചിരിയോടെ വീണ്ടും അവളോട് ചോദിച്ചു...
" ഇല്ലാന്ന് പറഞ്ഞില്ലേ...ചേച്ചിക്ക് വേറെ വല്ലതും പറയാൻ ഉണ്ടോ... ഇല്ലെങ്കിൽ ഞാൻ പോവ്വാ... ഇന്നലെ പോയതിന്റെ ക്ഷീണം മാറിയില്ല അപ്പോഴാ...കണ്ണികണ്ടവരോട് തല്ല് പിടിക്കുന്നവരോട് എനിക്കെങ്ങോട്ടും പോകാൻ സൗകര്യമില്ല... "
അവളെന്നെ കടുപ്പത്തിൽ ഒന്ന് നോക്കി ദഹിപ്പിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി...ഞാൻ വല്ല്യ കാര്യവുമുണ്ടായിരുന്നോ എന്ന രീതിയിൽ ചേട്ടത്തിയെ നോക്കി...അപ്പൊ പുള്ളിക്കാരി ഇപ്പൊ ശരിയാക്കിത്തരാം എന്നർത്ഥത്തിൽ കണ്ണിറുക്കി കാണിച്ച് അവളെ വിളിച്ചു...
" ഓ നിനക്ക് വയ്യെങ്കിൽ വേണ്ട...ഗൗരിശങ്കര ക്ഷേത്രത്തിൽ പോകാനായിരുന്നു...നീ പറഞ്ഞിരുന്നില്ലേ പോകണം എന്ന്...അതാ ചോദിച്ചത്... സാരമില്ല അവനെങ്ങനയേലും പൊക്കോളും... "
ചേച്ചി സംഭവം പറയേണ്ട താമസം ആള് സ്വിച്ചിട്ടപോലെ ഒരു നിൽപ്പ്...അത് കണ്ട് ചേച്ചി എന്നെ നോക്കി " കണ്ടോടാ പോത്തേ എന്ന മുഖഭാവത്തോടെ അവളെ ചൂണ്ടിക്കാട്ടി...ഞാനും അത് നോക്കി നിന്നു... ഒരു നിമിഷം ആലോചിച്ച ശേഷം അവളൊന്ന് തിരിഞ്ഞു...
" അതേ... എനിക്ക് പോകുന്നത് കൊണ്ട് പ്രശ്നമില്ല...കേട്ടോ... "
അവളൊരു ചമ്മിയ മുഖഭാവത്തോടെ ചേച്ചിയെ നോക്കി പറഞ്ഞു...അപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നില്ല....
" വേണ്ടെടി നിനക്ക് ബുദ്ധിമുട്ടല്ലേ...അവൻ ചോദിച്ചു ചോദിച്ചു പൊക്കോളും... "
ചേച്ചി നൈസായിട്ട് അവളെ ഒന്നിളക്കാൻ പറഞ്ഞു...
" ഇല്ലാന്നെ... എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല...ഭഗവാൻ്റെ കാര്യമല്ലേ...വഴിതെറ്റരുതല്ലോ...ഞാൻ പോവാം... "
അവൾ ശബ്ദതാഴ്ത്തി ചേച്ചിയോട് പറഞ്ഞു..അത് കണ്ട് എനിക്ക് നന്നായി ചിരി പൊട്ടുന്നുണ്ടായിരുന്നു... ചേച്ചിയുടെ അവസ്ഥയും മറിച്ചല്ല...
" ഓ എനിക്കറിയാൻ
💬 Comments
View all comments