Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
പാടില്ല നീ അവനോട് ചോദിച്ചു നോക്ക്... "
ചേട്ടത്തി നൈസായി പ്ലേറ്റ് തിരിച്ചു...അതോടെ അവളാകെ പരുങ്ങിയ അവസ്ഥയായിരുന്നു...ഇത്രനേരം കഷ്ട്ടപ്പെടുണ്ടാക്കിയ ബിൽഡപ്പ് ഓർത്ത് കാണണം....അപ്പോഴായിരുന്നു ഒരു ചോട്ട വന്ന് ചേട്ടത്തിയെ അവിടെ വിളിക്കുന്നു എന്ന് പറഞ്ഞത്...അതോടെ പുള്ളിക്കാരി ഞങ്ങളെ നോക്കി ഒരു ചിരിയോടെ രംഗം ഒഴിഞ്ഞു...അതോടെ ഞാനും ദിവ്യ കുട്ടിയും മാത്രം....
" അതേ... "
കുറച്ചു നേരത്തെ മൗനത്തിന് തിരശീല ഇട്ടുകൊണ്ട് അവളുടെ കിളി നാദം ചെറിയ ശബ്ദത്തിൽ പുറത്തു വന്നു...പക്ഷെ ഞാൻ അതിനെ അറിഞ്ഞോണ്ട് മൈൻ്റ് ചെയ്യ്തില്ല...നമ്മളെ ഇന്നലെ തൊട്ടേ പൊട്ടനാക്കിയതല്ലേ...ഇരിക്കട്ടെ ഒരു വെയിറ്റ്...
" അതേ....... "
എൻ്റെ മിണ്ടാട്ടം കണ്ട് അവളിത്തവണ ഇച്ചിരി ശബ്ദം ഉയർത്തി വിളിച്ചു...
" മ്മ്..... "
ഞാൻ കൈയ്യിലുള്ള ഫോണിൽ നിന്ന് മുഖമുയർത്താതെ മൂളി...
" ന്നെ...എന്നെ... കൂടി കൂട്ടുവോ.... ക്ഷേത്രത്തിലേക്ക്.... "
അവൾ വിക്കി വിക്കി പറയുന്നത് കേട്ട് വന്ന ചിരി എങ്ങനെ കടിച്ചു പിടിച്ചു എന്ന് എനിക്ക് മാത്രം അറിയാം....പക്ഷെ ഞാൻ വെയിറ്റിട്ട് നിന്നു...
" ഓ വേണമെന്നില്ല...നമ്മള് ഗുണ്ടയല്ലേ....ഇയാള് ബുദ്ധിമുട്ടേണ്ടാ...ഞാൻ എങ്ങനെയേലും പോയികോളാം... "
ഞാൻ ഉള്ളിലെ ചിരി കടിച്ചമർത്തി അവളുടെ ഇന്നലത്തെ ഗുണ്ട പദവും ചേർത്ത് ഒന്നിളക്കി...ഞാൻ കരുതി അത് കേട്ട് അവളാകെ വിളറി ചമ്മി വിഷമത്തോടെ മുഖം കുനിക്കുമെന്ന് പക്ഷെ നടന്നത് മറ്റൊന്നായിരുന്നു...പെട്ടന്ന് എൻ്റെ കൈയ്യിലെ ഫോണവൾ പിടിച്ചു വാങ്ങി...ഞാൻ എന്തെന്നർത്തത്ഥിൽ അവളെ നോക്കി...
" മര്യാദയ്ക്ക് എന്നെ കൂട്ടിക്കോ... ഇല്ലെങ്കിൽ ഇത് ഞാൻ ഇപ്പൊ താഴെ എറിഞ്ഞ് പൊട്ടിക്കും... "
അവളെന്റെ ഫോണ് കയ്യിലിട്ട് കറക്കി പറഞ്ഞു...എന്തേലും തിരിച്ച്
💬 Comments
View all comments