Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
തിരിഞ്ഞു നടന്നു...ഒരു വഴിയും ഇല്ലല്ലോ...പിന്നെന്ത് ചെയ്യാനാ... പിന്നെ വയറ് കെടന്ന് തെറിവിളിക്കുന്നത് കൊണ്ട് ഞാനും പിന്നാലെ ചെന്നു...അപ്പോഴേക്കും ഉമ്മറത്ത് അച്ഛനും അമ്മയും ദിവ്യയും ഉണ്ടായിരുന്നു...പുറകേ ഞാനും ചേട്ടത്തിയും കേറി...അപ്പോഴായിരുന്നു പണ്ട് ഒരുപാട് തവണ അച്ഛനൊപ്പം കണ്ട അച്ഛൻ്റെ ചങ്ങാതിയേയും അവിടെ കണ്ടത്...ഇനി ഇങ്ങേര് ചേട്ടത്തിയുടെ റിലേറ്റിവാണൊ...
" മോള് വല്ലാതെ ക്ഷീണിച്ചല്ലൊ... "
ഉമ്മറത്തുള്ള ദിവ്യയുടെ താടിക്ക് കൈ പിടിച്ച് കുലുക്കി അച്ഛൻ ചോദിച്ചു...അതിനവൾ പുഞ്ചിരിച്ച് തലയാട്ടി...ഇങ്ങേർക്കെങ്ങനെ ഇവളെ അറിയാം...ചെലപ്പൊ അമ്മ പറഞ്ഞു കൊടുത്തു കാണും...
" അവളല്ലേലും ഒന്നും മര്യാദയ്ക്ക് കഴിക്കില്ലടാ...എന്തേലും പറഞ്ഞാൽ നമ്മളെ ചാടിക്കടികും... "
അച്ഛൻ്റെ കൂട്ടുകാരനായിരുന്നു ആ ശബ്ദത്തിന്റെ ഉടമ...അതോടെ ഞാൻ നിന്ന് പരുങ്ങി...ഇനി ഇത് ഇങ്ങേരുടെ സന്താനം ആണോ... "
" അത് പിന്നെ അങ്ങനല്ലേടാ വിനൂ... നിന്റെ സ്വഭാവം കണ്ടല്ലേ അവള് പഠിക്കുക... "
അച്ഛൻ്റെ വായിൽ നിന്ന് വീണത് കേട്ട് എൻ്റെ കിളി പാറി...അപ്പൊ ഇങ്ങേരുടെ കൂട്ടുകാരൻ്റെ മോളാണോ ഈ സാധനം....അന്നിവളുടെ ഐഡൻറിറ്റി കാർഡ് നോക്കി തെറി വിളിച്ചത് ഓർമ്മയുണ്ട് ദിവ്യ വിനോദ് അപ്പൊ വിനു മീൻസ് വിനോദ്..... ഞാൻ മനസ്സിൽ കണക്ക്കൂട്ടി ദിവ്യയെ ഒന്ന് പാളി നോക്കി...അപ്പൊ പിന്നെ ഇവളെ ഞാൻ എന്താ ഇതിന് മുന്നേ ഒന്നും കാണാതെ പോയെ...അമ്മയും ഇതൊന്നും അന്ന് പറഞ്ഞില്ലല്ലോ...
" അല്ല മോനെന്താ ആലോചിക്കുന്നെ.. എന്നെ അറിയോ നിനക്ക്... "
എൻ്റെ ആലോചന കണ്ട് അങ്ങേര് ചിരിച്ചുകൊണ്ട് ചോദിച്ചു...
" ഹാ കുറച്ചു തവണ അച്ഛനൊപ്പം കണ്ട ഓർമ്മയുണ്ട്...അച്ഛൻ്റെ കൂട്ടുകാരനല്ലേ... "
ഞാനും തിരിച്ചൊരു ചിരിയോടെ മറുപടി നൽകി...
"
💬 Comments
View all comments