0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ആ അത് തന്നെ അങ്ങനെ സംഭവിച്ചു പോയി... പിന്നെ കുറച്ചായി നാട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല അതാ കാണാഞ്ഞത്.... "

അങ്ങേരെന്നെ നോക്കി സൗഹൃദം പങ്കുവെക്കുപോലെ വിശേഷങ്ങൾ പറഞ്ഞു...അതൊക്കെ ഞാൻ കേട്ടിരുന്നു...അപ്പൊ നാട്ടിൽ ഇല്ലായിരുന്നു അതാ പുള്ളിക്കാരനെ കാണാതിരുന്നത്...

" പിന്നെ മോനെ പറ്റി ഇവളും...ആര്യയും ഓക്കെ പറയാറുണ്ടായിരുന്നു... "

അങ്ങേര് ദിവ്യയെ നോക്കി പറഞ്ഞതും...ഇവളെന്നെ കൊണ്ട് എന്ത് തേങ്ങയാണ് പറയൽ എന്നായിരുന്നു എൻ്റെ ചിന്ത...അങ്ങനെ അല്പം സംസാരമൊക്കെ ആയപ്പോഴേക്കും സമയം കടന്നു പോയി...സൂര്യയുടെ വായിൽ നിന്ന് ഉള്ളിൽ കയറിയപ്പോൾ നല്ല തെറി കേട്ടു പോസ്റ്റാക്കിയതിന്... അല്ലേലും രാഹുവും കേതുവും കൂട്ടി കീഴിക്കുന്നെടുക്കെ നമ്മുക്കെന്ത് കാര്യം...അതല്ലേ മുങ്ങിയത്... പിന്നെ ഭക്ഷണവും കഴിച്ച് അവസാനം പോകാൻ ഒരുങ്ങി...എല്ലാവരും പരസ്പരം യാത്രപറഞ്ഞു... നിശ്ചയം രണ്ടാഴ്ച കഴിഞ്ഞ് നടത്താനായിരുന്നു തീരുമാനിച്ചത്...അത് പറയാൻ മറന്നു...അങ്ങനെ ഇറങ്ങാൻ നേരം ദിവ്യ നാളെത്തെ കാര്യം മറക്കരുതെന്ന് ഓർമ്മപെടുത്തിയിരുന്നു...അതിന് ഞാൻ ഇല്ലാ എന്ന് തലയാട്ടിയിറങ്ങി...

" അമ്മേ ദിവ്യ അങ്ങേരുടെ മോളാണെന്ന് എന്നോടെന്താ പറയാഞ്ഞെ... "

കാറിൽ കേറുമ്പൊ തക്കം കിട്ടിയപ്പൊ ഞാൻ നൈസായി അമ്മയോട് ചോദിച്ചു...

" അതിന് നിനക്ക് വിനുവിനെ ഓർമ്മയുണ്ടെന്ന് എനിക്കെങ്ങനെ അറിയാനാ... അല്ലെങ്കിൽ തന്നെ ഇതൊക്കെ നിന്നോടെന്തിനാ പറയുന്നേ...നീയാരാ നാട്ടുരാജാവോ...ഒന്ന് പോടാ ചെക്കാ... "

പുള്ളിക്കാരി എൻ്റെ തലക്കൊരു കൊട്ടും തന്ന് കാറിൽ കേറി...അതോടെ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പുറകെ ഞാനും അച്ഛനും കുടെ കയറി അതോടെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു...വരുന്ന വഴിയാണ് അറിഞ്ഞത് ശരിക്കും അച്ഛനും ദിവ്യയുടെ അച്ഛനും കൂടിയായിരുന്നു കാര്യങ്ങൾ ഒക്കെ ഇതുവരെ എത്തിച്ചതെന്ന്... ചേട്ടത്തിയുടെ

💬 Comments

View all comments