Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ഇളയച്ഛൻ ആണ് ദിവ്യയുടെ അച്ഛൻ...
അങ്ങനെ വീട്ടിലെത്തിയതും ആകെ ക്ഷീണിച്ചിരുന്നു...അതോടെ നൈസ് ആയി ഒന്ന് മയങ്ങാൻ തീരുമാനിച്ചു... അല്ലെങ്കിലും ബിരിയാണി കഴിച്ചാൽ ഉറക്കം വരുന്നത് ഒരു സത്യമായ കാര്യമല്ലേ....അവളുടെ വീട്ടീന്ന് തട്ടിയ ബിരിയാണിയുടെ കാര്യമാണ് പറഞ്ഞത്...അങ്ങനെ കുറച്ചു നേരം കിടക്കാമെന്ന് കരുതിയ എനിക്ക് പാടെ തെറ്റി... അമ്മ വന്ന് ചവിട്ടി എഴുന്നേൽപ്പിച്ചപ്പൊളായിരുന്നു സമയം രാത്രി ആയെന്ന് മനസ്സിലായത്...
" എന്തോന്നെടാ ഇത്... വൈകിട്ട് ചായ കുടിക്കാൻ വിളിച്ചത് പോലും അറിഞ്ഞില്ല...നേരം രാത്രിയായി... എഴുന്നേറ്റ് വല്ലതും കഴിച്ചിട്ട് കെടക്കടാ... "
ഉറക്കം പിച്ചിൽ കണ്ണ് തുറന്ന എന്നെ നോക്കി അമ്മ പറഞ്ഞു... അതോടെ ഒന്ന് കണ്ണ് തിരുമ്മി എഴുന്നേറ്റ് ഞാൻ പുള്ളികാരിയോടൊപ്പം താഴേക്കിറങ്ങി...
അമ്മയും ഞാനും മാത്രമേ കഴിക്കാനുള്ളു...അച്ഛൻ ചപ്പാത്തിയാണ് പുള്ളിക്കാരൻ അത് നേരത്തെ കഴിച്ച് ന്യൂസ് കണ്ട് ടിവിക്ക് മുന്നിൽ ഉണ്ട്....അങ്ങനെ അമ്മയോടൊപ്പം അത്താഴം കഴിക്കുമ്പോഴായിരുന്നു... നാളെ രാവിലെ അവളോടൊപ്പം പോകുന്ന കാര്യം ഓർമ്മ വന്നത്...
" അമ്മേ എന്നെ നാളെ പുലർച്ചെ അഞ്ച് മണിക്ക് വീളിക്കണം... "
ഞാൻ തൊട്ടടുത്തിരുന്ന് എൻ്റൊപ്പം കഴിക്കുന്ന അമ്മയെ നോക്കി പറഞ്ഞു
" എന്താടാ ഫുട്ബോൾ മേച്ചാണോ...അതോ വിജയിയുടെ വല്ല പടവും റിലീസുണ്ടോ... "
പുള്ളിക്കാരി എന്നെ നോക്കി ഒരു ചിരിയോടെ ചോദിച്ചു...
" അല്ല എനിക്കൊരു അമ്പലത്തിൽ പോണം... "
ഞാൻ നിസ്സാര ഭാവത്തിൽ പറഞ്ഞതും പെട്ടെന്ന് അമ്മയ്ക്ക് കഴിക്കുന്നത് തൊണ്ടയിൽ കിട്ടി...
" എന്തോന്ന്... "
പുള്ളിക്കാരി വിശ്വാസം വരാതെ എന്നെ നോക്കി...
" എനിക്ക് ഒരു അമ്പലത്തിൽ പോവാനുണ്ട്...എന്തേ... "
ഞാൻ പറഞ്ഞ് തീർന്നതും അതേ
💬 Comments
View all comments