Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ഞെട്ടലോടെ എന്നെ മിഴിച്ചു നോക്കുകയാണ് അമ്മ ചെയ്തത്...പതിവില്ലാത്തതും ഞാൻ ഒട്ടും താല്പര്യം കാണിക്കാത്ത ഒരു സംഭവം ആണ് അമ്പലത്തിൽ പോക്ക്... വല്ല ഉത്സവങ്ങൾക്കും തിറകൾക്കു പിള്ളേരുടെ ഒപ്പം തെണ്ടി തിരിയുക എന്നല്ലാതെ രാവിലെ എണീറ്റ് അമ്പലത്തിൽ പോകുന്നത് അപൂർവങ്ങളിലും അപുർവ്വമാണ്...അതും അമ്മ നിർബന്ധിച്ചാൽ മാത്രം...അങ്ങനെ ഉള്ള എൻ്റെ നാവിന്ന് ഇത് കേട്ടാൽ പിന്നെ അമ്മയുടെ ഭാവം ഇതല്ല ഇതിലപ്പുറവും ഉണ്ടാവണം...
" നീ ഉറക്ക പിച്ചിലാണോ... "
അമ്മ വിശ്വാസം വരാത്ത പോലെ എന്നോട് ചോദിച്ചു...
" അല്ല ഡോക്ടറേ വിളിക്കണം കേട്ടോ...ഞാൻ എന്നാ നേരത്തെ കിടക്കുവാ... "
ഞാൻ എഴുന്നേറ്റ് പാത്രം അടുക്കളയിൽ വെച്ച് കൈയും കഴുകി മുകളിലേക്ക് കയറി...പോകും മുന്നേ അച്ഛനോടും കാര്യം പറഞ്ഞിരുന്നു...അവിടെ അമ്മെയെക്കാൾ ഡബിൾ പവറിൽ ഞെട്ടലുണ്ടായിരുന്നു...എന്ത് ചെയ്യാം സർവ്വം ഇല്ലുമിനാണ്ടി മയം....അങ്ങനെ റൂമിലെത്തി ചുമ്മാ ഒന്ന് ഫോണെടുത്തപ്പോൾ ദിവ്യയുടെ മെസ്സേജ് ഉണ്ടായിരുന്നു...
" ഇതാ എന്നെ പറ്റിക്കരുത്...ഞാൻ റെഡിയായി നിൽക്കും "
" പറ്റിച്ചാൽ ഞാൻ പറഞ്ഞ പോലെ ചെയ്യുവേ... "
" പറ്റിക്കില്ലാന്നറിയാം എന്നാലും പറഞ്ഞെന്നേ ഉള്ളു... അപ്പൊ ഗുഡ് നൈറ്റ്... "
അങ്ങനെ മൂന്ന് നാല് മെസേജ്...അതിന് മറുപടി ഒന്നും കൊടുക്കാതെ ഞാൻ കിടന്നു...
പിറ്റേന്ന് പറഞ്ഞ പോലെ അമ്മ വിളിച്ചിരുന്നു...ഒടുക്കത്തെ തണുപ്പായിരുന്നു നേരം 5:15 ആവാറായിരിന്നു... പുള്ളിക്കാരിക്കപ്പോഴും വിശ്വാസം വന്നിട്ടില്ല...
" ഡാ സത്യം പറ...നീ അമ്പലത്തിലേക്ക് തന്നെയാണോ... "
" അല്ലാതെ ഞാൻ ഈ വെളുപ്പാങ്കാലത്ത് റമ്പറിന് കുഴി വെട്ടാൻ പൊവുമോ... "
ഞാൻ പുള്ളിക്കാരിയുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി നൽകി...
"
💬 Comments
View all comments