0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

അല്ല എങ്ങോട്ടാ..ഏത് ക്ഷേത്രത്തിലാ... "

" അമ്മ പറയാറുള്ള അതേ ഗൗരിശങ്കര ക്ഷേത്രത്തിൽ.... "

" ആണോ... പിള്ളേരെല്ലാരുമുണ്ടോ...?? അത് നല്ല ഒരു സ്ഥലാ...കാണാൻ നല്ല രസായിരിക്കും ഇപ്പൊ... നിന്നോട് ഞാൻ പണ്ടേ പറയാറില്ലേ... "

" അതേല്ലോ...അതാണല്ലോ ഒന്ന് പോയി നോക്കാം എന്ന് ഞാനും കരുതിയത്... "

ഞാൻ അമ്മയുടെ താടി തുമ്പ് പിടിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു...

" ആ അങ്ങനെ നല്ല കാര്യങ്ങൾ ചെയ്യ്...എന്നാ പെട്ടെന്ന് പോവാൻ നോക്ക്...പുലർച്ചെ അവിടെ പോകുന്നതാ നല്ലത്...വെറെ തന്നെ ഒരു രസാ... "

പുള്ളിക്കാരി അനുഭവം പങ്കുവയ്ക്കും പോലെ പറഞ്ഞു... എന്നിട്ട് താഴത്തേക്ക് നടന്നു... അപ്പോഴായിരുന്നു ദിവ്യയും പുലർച്ചെ തന്നെ പോണം എന്ന് വാശിപിടിച്ചത് ഞാൻ ഓർത്തത്...അങ്ങനെ അതികം ചിന്തിച്ച് നിൽക്കാതെ പെട്ടന്ന് തന്നെ ഫ്രഷായി ഒരു നീല ഷർട്ടും വെള്ള മുണ്ടും എടുത്തുടുത്തു... അല്ലെങ്കിലും അമ്പലത്തിൽ പോകുമ്പോൾ ഞാൻ മുണ്ടാണ് ഉടുക്കാറ്...അങ്ങനെ പെട്ടന്ന് തന്നെ ഒരുങ്ങി ഞാൻ താഴേക്കിറങ്ങി അപ്പൊ എൻ്റെ വേഷം കണ്ട് അമ്മ അടിപൊളി എന്നൊരു കമൻ്റും തന്നു...അങ്ങനെ അമ്മ തന്ന ഒരു ചുക്ക് കാപ്പിയും കുടിച്ച് വേഗം വണ്ടി അവളുടെ തറവാടിന് മുന്നിലേക്കെടുത്തു...

പുലർച്ചെ ആയോണ്ട് വാഹനം ഒന്നുമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ എത്തി...അപ്പോൾ ഗേറ്റിനടുത്ത് ഒരു സെറ്റ് സാരിയിൽ എന്നേയും കാത്ത് അവളുണ്ടായിരുന്നു...വെട്ടം അത്രയ്ക്കങ്ങ് വീണിറ്റില്ല...ഞാൻ വണ്ടി ഗേറ്റിന് മുന്നിലായി നിർത്തിയതും പെണ്ണ് വേഗം ചാടി കേറി...

" പെട്ടെന്ന് വിട്...ആരും കാണണ്ടാ....അവരൊക്കെ ഉറക്കാ... "

പുറകീന്ന് അവൾ തിടുക്കം കൂട്ടി...

" എന്തോന്നെടി അതിന് ഇതെന്താ ഒളിച്ചോട്ടവൊ... "

💬 Comments

View all comments