Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ഞാൻ മിററിലൂടെ അവളെ നോക്കി ചോദിച്ചു...
" പിന്നെ ഇത്ര രാവിലെ എന്നേം കൂട്ടി അമ്പലത്തിൽ പോകാൻ ഇയാളാരാ എൻ്റെ ഭർത്താവോ...ഞാൻ കൂട്ടുകാരിയുടെ ഒപ്പം പോന്നെന്നാ ഇന്നലെ പറഞ്ഞത്... അതോണ്ട് പുരാണം പറഞ്ഞ് അവരെ ഉണർത്താതെ വണ്ടി വിട് മോനെ ദിനേശാ... "
അവള് ചുറ്റും നോക്കിയതിന് ശേഷം പറഞ്ഞു...അതോടെ കാര്യം ഏതാണ്ട് എനിക്കും കത്തി...പറഞ്ഞത് ശരിയല്ലേ...അതോടെ ഞാൻ വേഗം വണ്ടി മുന്നോട്ടെടുത്തു...
" മ്മ് എന്താലും...ഒരു ഒളിച്ചോട്ടത്തിൻ്റെ വൈബുണ്ട്...പുലർകാലം... അതും വീട്ടുകാരറിയാതെ...ഒപ്പം സെറ്റ് സാരി... ഇനി ഒരു താലിയുടെ കുറവ് കൂടെ ഉള്ളു... "
ഞാൻ വണ്ടിയോടിക്കുമ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു...അത് കേട്ട് പുറകീന്ന് അവൾ കുണുങ്ങി ചിരിക്കുന്നത് കേട്ടു...
പിന്നെ ഒന്നും രണ്ടും സംസാരിച്ച് വണ്ടി മുന്നോട്ടെടുത്തു... യാത്രയിലെ വഴികളും ഒക്കെ മനോഹരമായിരുന്നു...കുന്നുകളും മറ്റും...ആ കാഴ്ചകൾ കണ്ട് വണ്ടി ഓടിക്കുമ്പോൾ തണുപ്പ് പോലും നമ്മൾ മറന്ന് പോകും...അവസാനം ലക്ഷ്യസ്ഥാനമായ ക്ഷേത്രത്തിനടുത്തെത്തി...അതോടെ വണ്ടിയും പാർക്ക് ചെയ്യ്തിറങ്ങി...അപ്പോൾ വെട്ടം നന്നായി ഉണ്ടായിരുന്നു....സെറ്റ്സാരിയിലെ അവളുടെ സൗന്ദര്യം കണ്ടെൻ്റെ ഹൃദയമിടിപ്പ് വർധിക്കുന്നത് ഞാൻ അറിഞ്ഞു...അത് കണ്ടെനെ നോക്കി അവൾ എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തിയതും പെട്ടെന്ന് സ്വബോധം വന്ന ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി...അതോടെ ഞാനും അവളും ഉള്ളിലേക്ക് കയറി...
പുറത്ത് നിന്ന് ഉള്ളിലേക്ക് നോക്കി പ്രാർത്ഥിച്ചതിനുശേഷം പുറത്തൂടെ അമ്പലത്തെ വലം വെക്കാൻ തുടങ്ങി...
" അതേ ഇയാളുടെ നക്ഷത്രം ഏതാ... "
വലം വെക്കുമ്പോൾ വഴിപാട് കൗണ്ടറ് കണ്ട് അവൾ ചോദിച്ചു...
" അരിവാൾ ചുറ്റിക നക്ഷത്രം...എന്തേ...എടോ എനിക്ക് ഇതിന്റെ ആവിശ്യം ഒന്നുമില്ല... "
ഞാൻ അവളുടെ ഉദ്ദേശം
💬 Comments
View all comments