Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
മനസ്സിലാക്കി പറഞ്ഞു...
" അത് ഇയാൾ അല്ല തീരുമാനിക്കുന്നത്... മര്യാദയ്ക്ക് പറാ... "
അവളെൻ്റെ മറുപടി കേട്ട് ദേഷ്യപ്പെട്ടു...
" എൻ്റമ്മോ... എനിക്കറിയാൻ പാടില്ല...എന്തോ തിരുവാതിരയോ തിരുവോണോ അങ്ങനെ എന്തോ ആണ്... "
ഞാൻ ഇഷ്ട്ടകേടോടെ മറുപടി കൊടുത്തു...
" ഇതിപ്പൊ ഇതിലേതാ... "
അവളാകെ ധർമ്മ സങ്കടത്തിലായി...
" എൻ്റെടോ ഇതിനൊക്കെ എന്തിനാ ഇത്ര ടെൻഷൻ അടിക്കാൻ...നീ ഈ വിരലിൽ ഏതേലും ഒന്നിൽ ഒന്ന് തൊട്... "
ഞാൻ അവൾക്ക് നേരെ രണ്ട് വിരൽ നീട്ടി...അതോടെ അവൾ എൻ്റെ ചൂണ്ട് വിരലിൽ തൊട്ടു...
" ആ തിരുവാതിര ഫിക്സ്... "
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു...ശരിക്കും ഇതിലേതാന്ന് എനിക്ക് അറിയില്ല കേട്ടോ...അവൾ തൊട്ടത് ഞാൻ തിരുവാതിര മനസ്സിൽ വെച്ച വിരലാണ്...അതോടെ അവൾ മനസ്സില്ലാ മനസോടെ പോയി എന്തൊക്കെയോ വഴിപാട് കഴിപ്പിക്കുന്നത് കണ്ടൂ...അല്ലേലും നക്ഷത്രത്തിൽ ഒക്കെ വല്ല കാര്യവുമുണ്ടോ... ഇതിനോട് എനിക്ക് വല്യ താൽപ്പര്യം ഇല്ല...
അങ്ങനെ അതും കഴിഞ്ഞ് ബാക്കി പ്രദക്ഷിണം ചെയാൻ തുടങ്ങി...
" അല്ല ഇയാൾക്ക് ദൈവത്തിൽ ഒന്നും വിശ്വാസമില്ലേ... "
നടക്കുമ്പോൾ അവളെന്നെ നോക്കി ചോദിച്ചു...
" അങ്ങനൊന്നൂല്ല...പക്ഷെ അന്തമായുള്ള വിശ്വാസമില്ല...പിന്നെ എൻ്റെ അമ്മ ഒരു ശിവ ഭക്തയാണ്...ചിലപ്പൊ എൻ്റെ സ്വഭാവവും ദേഷ്യവും കണ്ടാ പറയും എനിക്ക് ശിവൻ്റെ സ്വഭാവം ആണെന്ന്...അത് കേട്ട്.. കേട്ട്.. പുള്ളികാരനോട് ഒരു ഇഷ്ട്ടമൊക്കെയുണ്ട്...നമ്മളെ പോലെ ദേഷ്യകാരൻ ആണല്ലോ... "
ഞാൻ ഒരു ചിരിയോടെ മറുപടി നൽകി...
" ദേഷ്യത്തിൻ്റെ കാര്യത്തിൽ അത് നേരാ ...പക്ഷെ മഹാദേവൻ വെറും ദേഷ്യക്കാരൻ ഒന്നുമല്ല... ആത്മാർത്ഥ പ്രണയത്തിന്റെ ഉടമയും
💬 Comments
View all comments