0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ഭഗവാൻ തന്നെയാണ്... "

അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞതും എനിക്ക് കേൾക്കാൻ എന്തോ ആകാംഷയായി...

" ആണോ...അങ്ങനൊക്കെയുണ്ടോ... "

" പിന്നല്ലാതെ...ഭഗവാൻ ശക്തിയെ പ്രണയിച്ചപോലെ വേറൊരു പ്രണയവും ഇല്ല...അതല്ലേ സ്വന്തം പാതിയായി ചേർത്ത് അർദ്ധനാരീശ്വര രുപം വരെ ഉണ്ടായത്...ശിവൻ ഇല്ലെങ്കിൽ ശക്തി ഇല്ല... ശക്തി ഇല്ലെങ്കിൽ ശിവനും ഇല്ല... "

അവളെനിക്ക് അങ്ങനെ പ്രദക്ഷിണത്തിൽ ഓരോന്നും പറഞ്ഞ് തന്നു..അതൊക്കെ ഞാൻ ശ്രദ്ധയോടെ കേട്ടു...അപ്പോഴേക്കും ഞങ്ങൾ പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ഉള്ളിലേക്ക് കയറിയിരുന്നു.... ശ്രീകോവിലിന് മുന്നിൽ എത്തിയതും അവള് കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി...

" എൻ്റെ പൊന്ന് ഭഗവാനെ ന്വാമ്മിന് പ്രത്യേകിച്ച് പറയാനൊന്നൂല്ലാ...അവൾടെ നിർബന്ധത്തിൽ വന്നതാ... അതുകൊണ്ട് അവൾ പ്രാർത്ഥിക്കുന്നത് അങ്ങ് നടത്തി കൊടുത്തേക്ക്...എന്നിട്ട് നൈസായിട്ട് അവളെ എനിക്ക് തന്നേക്ക്... "

ഞാൻ അകത്തുള്ള ശിവഭഗവാൻ്റെ പ്രതിഷ്ഠിയിൽ നോക്കി മനസ്സിൽ മന്ത്രിച്ചു...

" പിന്നെ അവൾ പറഞ്ഞു തന്നു ഭഗവാൻ്റെ പ്രേമകഥയൊക്കെ...അങ്ങനെ ഒന്നും സ്നേഹിക്കാൻ പറ്റില്ലെങ്കിലും... കുറച്ചൊക്കെ എനിക്കും ടിപ്സ് പറഞ്ഞു തരണേ...എന്തോ ഇവളെ നഷ്ടപ്പെടുത്താൻ തോന്നുന്നില്ല അതാ.... "

ഞാൻ എൻ്റെ കുഞ്ഞാഗ്രഹവും പുള്ളിക്കാരാന് മുന്നിൽ പറഞ്ഞ് അതുതന്നെ തൊട്ടടുതുള്ള അമ്മ ശക്തിയുടെ മുന്നിലും പറഞ്ഞ് ഞാൻ തൊഴുത് പുറത്തിറങ്ങി... എന്നിട്ട് ഉള്ളിൽ തന്നെ ഉള്ള ഒരാൽ തറയിലേക്ക് കയറി ഇരുന്നു...അവൾ വഴിപാട് പ്രസാദം വാങ്ങി വരാം എന്ന് പറഞ്ഞിരുന്നു... അവിടെ ആൽത്തറയിൽ ഇരിക്കുനേരം വല്ലാത്ത അനുഭൂതിയായിരുന്നു.. ആകെ ഒരു പോസിറ്റീവ് എനർജി....അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...അങ്ങനെ അതും ആസ്വദിച്ചിരിക്കുമ്പോഴായിരുന്നു അവൾ പുറത്തേക്ക് വന്നത്...അടുത്തെത്തിയതും ഞൊടിയിടയിൽ കയ്യിലിരുന്ന ചന്ദനം എടുത്ത് എൻ്റെ നെറ്റിയിൽ ചാർത്തി...ഒരു നിമിഷം

💬 Comments

View all comments