0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

പരീക്ഷ.... നിന്ന് ഫോർമാലിറ്റി കാണിക്കാതെ എഴുന്നേറ്റ് വാ മൈരെ....അല്ലേൽ ഞാൻ കേറും... "

കൂടുതൽ ഒന്നും പറയാതെ അവൻ ഫോൺ കട്ടാകി...അതോടെ കാര്യയിട്ട് വേറെ ഒരുക്കം ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് വേഗം വീട് തുറക്കാതെ ഞാൻ അമ്പലത്തിൽ നിന്ന് വന്ന് കേറിയ പോലെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു... പിന്നെ ആകയുള്ള പ്രശ്നം വിശപ്പാണ് അത് എക്സാം എഴുതിയ ശേഷം കാറ്റീനിൽ നിന്ന് തീർക്കാം എന്ന തീരുമാനം കൂടി എടുത്തതോടെ ഞാൻ വേഗം കോളേജിലേക്ക് വിട്ടു...

അതിക സമയമെടുക്കാതെ തന്നെ ഞാൻ കോളേജിൽ എത്തി... പ്രതീക്ഷിച്ച പോലെ തന്നെ എന്നേയും കാത്ത് നന്ദു ഉണ്ടായിരുന്നു...ഞാൻ വണ്ടി പാർക്ക് ചെയ്ത് അവനടുത്തേക്ക് നടന്നു...

" ഓ വന്നോ തമ്പുരാൻ...അല്ല ഇതെന്ത് കോലം...നീ അമ്പലത്തിൽ പോയോ... "

പെട്ടെന്ന് എൻ്റെ വസ്ത്രം ശ്രദ്ധിച്ചതും...അവൻ കാര്യം എന്താണെന്നറിയാൻ തിരക്കി...

" ആ പോയി...ഇതും ഉണ്ട്... "

ഞാൻ ആണി കേറിയ കാലിലെ കെട്ട് അവനെ കാണിച്ചു...

" ഇതെന്തോന്നെടേ.... "

" അതൊക്കെ പറയാൻ ഉണ്ട് മോനെ...ആദ്യം ഇയാള് ഫോണിലൂടെ തെറി പറഞ്ഞ കാര്യം നടക്കട്ടെ...എന്തേ ഇപ്പൊ തിടുക്കമില്ലേ... "

ഞാൻ തൽക്കാലം ദിവ്യയുമൊത്തുള്ള കാര്യം എക്സാം കഴിഞ്ഞ് പറയാം എന്ന തീരുമാനത്തിലെത്തി...

" ആ അത് സീനില്ല...ആ വേട്ടാവളിയൻ സതീശൻ്റെ എക്സാം ആ...പക്ഷെ അവൻ പോയി...എക്സാം നടത്തുന്നത് ആര്യ മിസ്സാ... "

അവൻ ഒരു വിജയ ചിരിയോടെ പറഞ്ഞപ്പൊ എനിക്കും ആശ്വാസം തോന്നി... ആര്യമിസ്സ് അല്ലേലും എക്സാം ഹോളിൽ അങ്ങനെ സീൻ ആക്കില്ല...പോരാത്തതിന് ഇപ്പൊ ന്വാമ്മിൻ്റെ ചേട്ടത്തി അല്ലേ അതോണ്ട് അതിൽ

💬 Comments

View all comments