Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
എൻ്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു ഇപ്പൊ ഇവൾക്കെന്തിനാ ഇത്ര ദേഷ്യം...
" അളിയാ എന്തിനാ അവളിങ്ങനെ ഇവനെ ഇട്ട് ദഹിപ്പിക്കുന്നേ... "
അവളുടെ നോട്ടവും സിറ്റുവേഷനും ഒക്കെ കൂടി കണ്ടപ്പൊ ശ്രീ പിറുപിറുക്കുമ്പോലെ ചോദിച്ചു...
" നിനക്ക് ബുദ്ധിയില്ലേ മൈരേ...അന്ന് ആതിരയുടെ മുന്നിൽ ഇവന് വേണ്ടി ആരാ നാടകം കളിച്ചത്...അവൾ....ആ അവളിന്ന് കാണുന്നതെന്താ...കാര്യം അറിയില്ലെങ്കിലും അവളെന്താ കരുതുക അവളെ നല്ല ഒന്നാന്തരം പൊട്ടത്തി നാടകകാരി ആക്കിയെന്ന്...മനസ്സിലായോ... "
നന്ദുവായിരുന്നു ശ്രീക്ക് മറുപടി കൊടുത്തത്...ഞാൻ അപ്പോഴും ഓടാൻ ഉള്ള നല്ല ഒരു വഴി നോക്കുവാർന്നു...
" ഹാ...ഇതെന്താടാ എല്ലാരും ഇവിടെ നിൽക്കുന്നേ...ആഹാ റോസാപ്പൂ ഒക്കെ ഉണ്ടല്ലോ... എന്നതാ പരിപാടി... "
എവിടെ നിന്നോ അപ്പൊ ചേട്ടത്തിയും അവിടെ പ്രത്യക്ഷപ്പെട്ടു...അല്ലേലും ഈ പെമ്പറന്നോത്തി ഒറ്റ ഒരാള് കാരണാ ഈ പുകില് ഉണ്ടായത്...ഇതിനെ പിക്ക് ചെയ്യാൻ വന്നത് കൊണ്ടല്ലേ അവളിപ്പൊ എല്ലാം കണ്ടത്...
" റോസാപ്പൂ നെഞ്ചത്ത് വെച്ചൊരു ഫോട്ടൊ എടുക്കണം...ഏത് സമയത്തും നാടിന്റെ പൊന്നോമനയ്ക്ക് ആദരാഞ്ജലികൾ എന്ന ക്യാപ്ഷനിൽ ഒരു ഫ്ലെക്സടിക്കേണ്ടി വരും... "
ഞാൻ ചേട്ടത്തിയേയും ദിവ്യയേയും മാറി മാറി നോക്കി പിറുപിറുത്തു...
" ഇവനിതെന്തോന്ന് വട്ടാ പറേന്നെ...അല്ല ഈ പെണ്ണെന്താ ഇങ്ങനെ വെളിച്ചപ്പാടിനെ പോലെ നിൽക്കുന്നേ... "
ചേട്ടത്തിയും ഞങ്ങളെ മാറി മാറി നോക്കി സംഭവം മനസ്സിലാകാത്ത പോലെ പിള്ളാരെ നോക്കി ചോദിച്ചു...
" അവിടെ ചോദിച്ചാ മതി...എല്ലാം അറിയാം... "
ഞാൻ എന്തേലും പറയും മുന്നേ നന്ദു ചേട്ടത്തിക്ക് മറുപടി കൊടുത്തതോടെ പുള്ളിക്കാരി കാര്യം എന്തെന്നറിയാൻ അവൾടെ അടുത്തേക്ക് നീങ്ങി....
" എന്താ കുഞ്ചുസ്സേ...മുഖം വല്ലാതിരിക്കുന്നെ...
💬 Comments
View all comments