Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
ഇത്രേ ഉള്ളൂ...ഇതിലും വലുത് നമ്മൾ റാഗിങ്ങിൽ ചെയ്യുന്നില്ലേ... "
ഞാൻ ആതിരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...
" ആ അടിപൊളി...അപ്പൊ ഡേറ് കംപ്ലീറ്റ് ചെയ്യ്ത ചേച്ചിക്ക് ഇത് ഞങ്ങടെ വക... "
കൈയ്യിലിരിക്കുന്ന ഒരു പോപ്പിൻസിൻ്റെ മുട്ടായി ആ ജൂനിയർ പെണ്ണ് ആതിരയ്ക്ക് നേരെ നീട്ടി...അത് അവൾ സ്നേഹത്തോടെ സ്വീകരിച്ചു....
" കഴിഞ്ഞല്ലോ അപ്പൊ വണ്ടി വിട്ടോ മക്കളേ... "
ഞാൻ ജൂനിയർ പിള്ളേരേ നോക്കി പറഞ്ഞതും പിള്ളേര് റ്റാറ്റയും തന്ന് വിട്ടു...
" അപ്പൊ ഓക്കെ ആതിരെ നാളെ കാ......."
ഞാൻ ആതിരയൊടും യാത്ര പറഞ്ഞ് തിരിയാൻ ശ്രമിച്ചതും ഗേറ്റിന് മുന്നിൽ കൈയ്യും കെട്ടി ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് കൈയ്യിലെ റോസാപ്പൂക്ക് പകരം ഒരു കത്തിയായിരുന്നെങ്കിൽ സ്വയം കുത്തി ചാവായിരുന്നു എന്ന് തോന്നി പോയി...അതേ അവൾ തന്നെ ദിവ്യ....
" ചക്ക് ദേ ഇന്ത്യ..... "
ഞാൻ ഊമ്പിയെന്നർത്തത്ഥിൽ നന്ദുവെ നോക്കി.....
" നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നയാണല്ലോ അവസ്ഥ.... "
മനുഷ്യൻ ഇവിടെ ചത്ത് നിൽക്കുമ്പോഴും തെണ്ടി സിനിമ ഡയലോഗ് അടിക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി ദഹിപ്പിച്ചു...അപ്പോഴും ബാക്കി മൂന്നും ഇവിടെ എന്താ ഇപ്പൊ നടക്കാൻ പോന്നേന്ന് ഉള്ള രീതിയിൽ നോക്കി നിൽപ്പുണ്ട്...കാര്യം അത്രയ്ക്ക് കലിപ്പുള്ള നോട്ടമാണ്
ദിവ്യയുടേത്
" അപ്പൊ ഞാൻ പോട്ടെ...എൻ്റെ ബസ്സ് ഇപ്പൊ വരും... "
ആതിര നൈസ് ആയി ഞങ്ങളെ നോക്കി പറഞ്ഞ് അപ്പുറത്തെ വശത്തുടെ സ്ഥലം വിട്ടു...അല്ലേലും പെണ്ണല്ലേ വർഗം...നൈസ് ആയവൾ ഊരി...പിന്നെ മുന്നിലിരിക്കുന്ന സുനാമിയെ പറ്റി അവൾക്കറിയാലോ....പക്ഷെ
💬 Comments
View all comments