0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

ഒരു ഐ ലവ് യൂ പറഞ്ഞേ... "

ആ പെണ്ണ് നിസാരഭാവത്തിൽ പറഞ്ഞതും ആതിര ഒന്ന് ഞെട്ടി...എനിക്ക് ആദ്യം ഒരു വല്ലായ്മ തോന്നിയെങ്കിലും ഇതൊക്കെ ഒരു തമാശ രൂപേണ വിടാം എന്ന അർത്ഥത്തിൽ വിട്ടു...അല്ലേലും ഇപ്പൊ അവൾക്കൊക്കെ അറിയാലോ...പിന്നെന്താ...

" അയ്യോ അതൊന്നും പറ്റില്ല... "

അവളുടെ ആവിശ്യം തറപ്പിച്ചു പറ്റില്ല എന്നർത്ഥത്തിൽ ആതിര മറുപടി പറഞ്ഞു....

" ഏയ് അത് പറ്റില്ല...ചൂസ്സ് ചെയ്തല്ലോ അപ്പൊ ചെയ്യണം... "

പിള്ളേരും വിട്ടില്ല... അപ്പോഴേക്കും നന്ദുവും ശ്രീയും അഭിയും കൂടി ഞങ്ങൾക്ക് സമീപം എത്തി...

" ഏയ് സരോല്ലടോ നമ്മൾ ഫ്രണ്ട്സല്ലേ താൻ തന്നോ... "

ആതിരയുടെ പരവേശം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു...

" അത് തന്നെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ....ഞാൻ തന്നെ ഇപ്പൊ മൂന്ന് പേർക്ക് കൊടുത്തു... "

നന്ദുവും അവളെ നോക്കി തമാശ രൂപേണ പറഞ്ഞു...അല്ലേലും ഇതിലൊക്കെ ഇത്ര കാര്യമുണ്ടോ...ഇത് ഞാൻ ഇപ്പൊ പറയും...മറ്റേ സംഭവം നടക്കുന്നതിന് മുന്നേ ആണേൽ നേരെ തിരിച്ചായിരിക്കും...എന്താല്ലേ മനുഷ്യന്റെ ഒരു കാര്യം...

" എന്നാലും... "

ഞങ്ങളുടെ വാക്കുകൾ കേട്ടിട്ട് പോലും അവൾക്ക് എന്തോ മടി ഉള്ള പോലെ നിന്നു...

" താൻ തന്നോടോ...ഞാനല്ലേ പറയുന്നേ... "

ഞാൻ വീണ്ടും അവളെ നോക്കി സമ്മതം അറിയിച്ചു...അതോടെ മടിച്ച് മടിച്ച് ആ പെണ്ണിന്റെ കൈയ്യിൽ നിന്നും റോസാപ്പൂ വാങ്ങി ആതിര എനിക്ക് നേരെ നീട്ടി...ഞാൻ അത് ഒരു മടിയും കൂടാതെ വാങ്ങി...അപ്പോൾ തന്നെ ഒരു ചെറിയ ട്യൂണിൽ ഐ ലവ് യൂവും അവളുടെ വായീന്ന് വന്നു...

" അല്ല പിന്നെ

💬 Comments

View all comments