0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

വന്നത് എന്തൊക്കെയോ പറഞ്ഞ് അത് ഒഴിവാക്കാൻ നോക്കി...അല്ലേലും ഇവളോട് ഇനി വഴകടിക്കേണ്ട വല്ല കാര്യവും ഉണ്ടോ...?ഒക്കെ ഡീൽ ആക്കിയില്ലേ...

" എന്നാലും...ഞാൻ... "

" ഒരു എന്നാലും ഇല്ല...താൻ എൻ്റെ നല്ല ക്ലാസ്മേറ്റാ... അത് കഴിഞ്ഞ കാര്യം...പിന്നെ താൻ ഇന്ന് എഴുതിയത് കാണിച്ച് തന്നിലെങ്കിൽ പെട്ട് പോയേനെ... "

ഞാൻ ചിരിയോടെ സൗഹൃദം പങ്കുവെക്കും പോലെ പറഞ്ഞു...അതോടെ അവളും ഒന്ന് കൂൾ ആയി...

" അയ്യോ അതൊന്നും മുഴുവനും ശരിയാണെന്ന് ഉറപ്പൊന്നും ഇല്ല കേട്ടോ... "

" ഏയ് ഇതൊക്കെ പഠിപ്പികളുടെ സ്ഥിരം നമ്പറാ... "

ഞങ്ങൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഇടയ്ക്ക് ഒന്ന് നോക്കുന്നത് അല്ലാതെ പിള്ളേര് വല്ല്യ താൽപര്യം ഒന്നും കാണിക്കുന്നില്ല...പക്ഷെ ആ ട്രൂത്ത് ഓർ ഡേറ് പെണ്ണ് വീണ്ടും ഞങ്ങടെ അടുത്തെത്തി...ഇത്തവണ എൻ്റെ അടുത്തല്ല ആതിരയുടെ അടുത്തായിരുന്നു ചോദ്യം... ഇങ്ങനൊരു മരവള്ളി...

" ചേച്ചി ട്രൂത്ത് ഓർ ഡേറ്... "

അവൾ ആതിരയോട് ചോദിച്ചു...

" അയ്യോ എനിക്കൊന്നും വയ്യ... "

ആതിര താൽപര്യം ഇല്ലെന്ന അർത്ഥത്തിൽ ഒഴിവാക്കാൻ ശ്രമിച്ചു...പക്ഷെ നോ രക്ഷ...

" എൻ്റെ പൊന്നു ചേച്ചി കോളേജ് ലൈഫ് ഒന്ന് കളറാക്കാൻ നോക്കുമ്പൊ നിങ്ങൾ ഒക്കെ എന്താ ഒരു സഹകരണം ഇല്ലാത്തെ... "

ആ പെണ്ണ് സങ്കടഭാവം കഷ്ടപ്പെട്ട് അഭിനയിച്ച് പറഞ്ഞതാണെന്ന് പറയുകയേ വേണ്ടല്ലോ...

" ഓ....മതി... ഡേറ് പറഞ്ഞ് തൊല... "

അവളുടെ സെൻ്റി കേട്ട് ഒഴിവാക്കാൻ എന്ന മട്ടിൽ ആതിര ഒടുക്കം പറഞ്ഞു...

" ഹാ അങ്ങനെ പറാ...അപ്പൊ ഡേറ് ആണല്ലേ...എന്നാ സിംപിൾ...ഈ പൂവ് ഈ ചേട്ടന് കൊടുത്ത്

💬 Comments

View all comments