Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
കൊടുക്കാഞ്ഞിട്ടാ...
" എന്താടാ പാവം കൊച്ച്...ഒന്ന് ചൂസ്സ് ചെയ്തൂടേ.... ചിലവൊന്നുമില്ലല്ലോ... "
ശ്രീയുടെ വകയായിരുന്നു ആ കമൻ്റ്...അല്ലേലും പൂവൻ കോഴികൾക്ക് പിടക്കോഴികളെ പിണക്കാൻ താൽപര്യം ഉണ്ടാവില്ലല്ലോ...
" ഒന്ന് പോടേയ് നീ വേണേൽ ഉണ്ടാക്കിയാൽ മതി.... "
ഞാൻ താൽപര്യം ഇല്ലെന്ന അർത്ഥത്തിൽ അവിടെ നിന്നും കുറച്ചു മാറി നിന്നു...അപ്പോഴതാ വരുന്നു ആതിര...കാര്യം ഇത്രയും ദിവസം കാണുന്നത് പോലും ശല്ല്യം ആണെങ്കിലും ഇപ്പൊ അവൾക്ക് കാര്യം ഒക്കെ മനസ്സിലായി കാണണം...എന്തായാലും എഴുതിയത് മുഴുവനും കാണിച്ചു തന്നതല്ലെ ഒന്ന് മൈൻ്റ് ചെയ്യ്തേക്കാം...
" ആതിരേ...എന്താടോ മിണ്ടാതെ പോണെ... "
ഞാൻ മുന്നിലൂടെ പോയ ആതിരയെ നോക്കി ചോദിച്ചതും അവൾ മടിച്ച് മടിച്ചാണെങ്കിലും അവിടെ നിന്നു...അതോടെ ഞാൻ അവൾക്കരികിലേക്ക് നീങ്ങി...
" ഏയ് ഒന്നൂല്ല്യ... "
അവൾ ചമ്മൽകൂച്ചി പറഞ്ഞത് എനിക്ക് എന്തോ വിശ്വസിക്കാൻ കഴിഞ്ഞില്ല...
" അങ്ങനെ അല്ലല്ലോ...തനിക്ക് എന്താ എന്നെ ഫേസ് ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ...? "
ഞാൻ നിസാരഭാവത്തിൽ ചോദിച്ചു...കാരണം യമണ്ടൻ പെർഫോമൻസ് ആണല്ലോ നമ്മുടെ മറ്റവൾ കാണിച്ചത്...
" ഏയ് ഇല്ല...എന്നാലും ഐയാം സോറി അജ്ജു...ഞാൻ അറിഞ്ഞിരുന്നില്ല...പറ്റിക്കാൻ പറഞ്ഞതാണെന്ന് കരുതിയത് കൊണ്ടാ ഞാൻ വീണ്ടും... "
അവൾ അന്നത്തെ കാര്യം ഓർത്ത് ഒരു ക്ഷമാപണത്തിന് മുതിരുന്നത് കണ്ടതും ഞാൻ വേഗം കയറി എടപെട്ടു...
" ഡോ താൻ അത് വിട്ടില്ലേ...ഞാൻ അതൊക്കെ അപ്പോഴേ വിട്ടൂ... പിന്നെ ഞാൻ അല്ലേ ഇയാളോട് സോറി പറയേണ്ടത് ഞങ്ങടെ പേഴ്സണൽ പ്രശ്നങ്ങളുടെ ഇടയിൽ തന്നിക്കും കിട്ടിയില്ലേ അന്ന്...ക്ഷമിച്ചേക്കടോ അല്ലേലും അവൾടെ ക്യാരക്ടർ അങ്ങനാ... "
ഞാൻ വായിൽ
💬 Comments
View all comments