Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
കണ്ടതും ആ മുഖം ഇരുണ്ട് കൂടുന്നത് ഞാൻ കണ്ടു...
" എടോ ഞാൻ... "
ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ളത് കൊണ്ട് വാക്കുകൾ ഒന്നും കിട്ടുന്നില്ല...നന്ദുവും ശ്രദ്ധയും ഇത് സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു....
" എടോ താൻ എന്താ ഇങ്ങനെ... "
പറഞ്ഞ് തീരും മുന്നേ കോപം കൊണ്ട് ജ്വലിച്ച പോലുള്ള അവളുടെ മുഖം എൻ്റെ മുഖത്തിന് അഭിമുഖമായി വന്നു...
" എന്താ വേറെ വല്ലോരുടേം മുന്നിൽ വിഡ്ഢി വേഷം കെട്ടിക്കാനുണ്ടോ...?ഉണ്ടെങ്കിൽ പറ വന്നു തരാം... "
വാക്കുകളുടെ ശബ്ദം ഉയരുന്നതിനോടൊപ്പം കണ്ണിലെ തീക്ഷ്ണത എന്നെ ഏറെ ആശങ്കപെടുത്തി...
" ദിവ്യാ താൻ വിചാരിക്കുമ്പോലല്ല... "
ഞാൻ ന്യായികരിക്കാൻ ശ്രമിക്കുമ്പോഴും എന്താണ് സംഭവം എന്ന് കേൾക്കാൻ അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു...
" ഒന്നും പറയേണ്ട... കണ്മുന്നിൽ കണ്ടതിനും അപ്പുറം ന്യായികരണങ്ങൾക്ക് വില ഇല്ല...ഒരു പെണ്ണിന് പൊറുക്കാൻ പറ്റാത്തത് രണ്ടും കാര്യങ്ങളാണ്...ഒന്നവളുടെ മാനത്തിന് വിലയിടുന്നത്...രണ്ട് അന്യൻ്റെ തമാശകൾക്ക് മുന്നിൽ അവൾ കബളിപ്പിക്കപ്പെടുന്നത്....ഇതിലൊന്ന് എനിക്ക് ഇന്ന് സംഭവിച്ചു...അതിന് ന്യായികരണം എനിക്ക് എനി കേൾക്കണമില്ല...എന്നെ ശല്ല്യം ചെയ്യരുതെന്ന അപേക്ഷ ഒഴിച്ച്... "
വാക്കുകൾ കൊണ്ട് മുറിവുകൾ നൽകി അവൾ കൈയ്യിലേക്ക് ഏതോ പേപ്പറ് കെട്ടുകൾ എടുത്തുകൊണ്ട് എന്നേയും കടന്ന് പോകാൻ ഒരുങ്ങി...പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അവൾ ഇങ്ങനെ ദേഷ്യപെടുന്നത് എന്തിനാണ്...അതിനുമാത്രം ഞാൻ എന്ത് ചെയ്യ്തു...
" അത് പെങ്ങളെ ശരിക്കും നടന്നത്... "
" ഏത് പെങ്ങള്...എന്ത് നടന്നെന്ന്... "
എൻ്റെ അവസ്ഥ കണ്ട് ഇടപെടാൻ ശ്രമിച്ച നന്ദു ഒരു നിമിഷം അവളുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഷോക്കേറ്റത് പോലെ
💬 Comments
View all comments