Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
നിന്നു പോയി...
" അത് പിന്നെ ഒന്നൂല്ല്യ... റൂമിൽ ഒടുക്കത്തെ കൊതുകുകടി...അതോണ്ട് വല്ല കൊതുകു തിരിയോ ഗുഡ് നൈറ്റോ കിട്ടുമോന്ന് അറിയാനാ... "
നന്ദു പെട്ടെന്ന് തന്നെ പ്ലേറ്റ് തിരിച്ചു....ഫ്യൂസ് പോയവൻ്റെ വായിൽ നിന്ന് പിന്നെ എന്ത് വരാനാ...പക്ഷെ അവളവനെ തുറിച്ച് നോക്കുക മാത്രമാണ് അതിന് ചെയ്യ്തത്...
" ഇ...ല്ല....ല്ലെ....എന്നാ പുതപ്പ് മൂടി ഉറങ്ങാം...പെ...ങ്ങള് ചെന്നാട്ടേ... "
അവളുടെ നോട്ടം പന്തിയെല്ലെന്ന് കണ്ടപ്പൊ വിക്കി വിക്കി കൊണ്ട് പറഞ്ഞ് നന്ദു നൈസ് ആയിട്ട് വഴി മാറി കൊടുത്തു...അതോടെ ദിവ്യ ഒരിക്കൽ കൂടി എന്നെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു...
" എൻ്റെ പൊന്ന് മോനെ ഞാൻ അപ്പൊഴെ കൈ പൊക്കി കാണിച്ചതല്ലേ...ഇങ്ങോട്ട് ചെന്ന് കേറണ്ടാന്ന്... "
ദിവ്യ പോയതും ശ്രദ്ധയുടെ വക ചോദ്യം എത്തിയപ്പോൾ ആയിരുന്നു പിന്നെ ഞെട്ടലിന് ഇച്ചിരി ശമനം വന്നത്...
" അത് ഇയാള് മൈൻ്റ് ആക്കിയതാണെന്ന് വിച്ചാരിച്ചതാ...നല്ല ചൂടിലാണല്ലോ കക്ഷി... "
ഞാൻ അവൾ പോയ വഴിയെ ഒന്ന് കണ്ണ് പായിച്ച ശേഷം ശ്രദ്ധയോട് തിരക്കി...
" പിന്നെ കലിപ്പാണെന്നോ...കാര്യം ഒക്കെ എന്നോട് പറഞ്ഞു...നിന്നെ കൊന്ന് തിന്നാനുള്ള കലിയുണ്ട്... "
" എടോ അവള് വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ...."
ഞാൻ നടന്ന സംഭവങ്ങൾ മുഴുവനും ശ്രദ്ധയോട് പറഞ്ഞു കൊടുത്തു...
" ഓ അപ്പൊ തെറ്റ് ധാരണ ആണ് സംഭവം...പക്ഷെ അവളെ പറഞ്ഞിട്ട് കാര്യമില്ല... ആരായാലും അങ്ങനെയേ ചിന്തിക്കൂ... "
ഞാൻ പറഞ്ഞത് കേട്ടതും ശ്രദ്ധയുടെ വക മറുപടികൾ എത്തി...
" പക്ഷെ കാര്യം അവളറിഞ്ഞാ ഒരു പക്ഷെ
💬 Comments
View all comments