0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

നിസ്സാരമായി വിട്ടുകളായാവുന്നതേ ഉള്ളൂ...പക്ഷെ എങ്ങനെ പറയും...തിളക്കുന്ന ലാവയുടെ അടുത്ത് തെർമോ മീറ്റർ എടുത്ത് പോകുന്ന അവസ്ഥയാ... "

അവൾ വീണ്ടും വാക്കുകൾ കൊണ്ട് സന്ദർഭത്തെ വിവരിച്ചപ്പോൾ ആകെ ചിന്താകുഴപ്പത്തിലായി ഞാൻ...

" എന്തേലും ഒരു വഴി പറഞ്ഞ് താടോ... "

ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കി...

" വഴി ഉണ്ടാക്കാം... തൽകാലം അവളുടെ ചൂട് ഒന്ന് തണിയട്ടെ...തഞ്ചത്തിൽ നമ്മുക്ക് പറഞ്ഞു ശരിയാക്കാം... "

ഒടുക്കം ഇച്ചിരി ആശ്വസം എന്ന പോലെ ശ്രദ്ധ എന്നെ സമാധാനിപ്പിച്ചു...

" അല്ല ഒരു മിനിറ്റേ...നീ കൊറേ ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നല്ലോ.... ഇതിലും വലിയ കേസൊക്കെ ഒലത്തിയ നന്ദ ഗോപാല മാരർക്ക് എന്ത് പറ്റി...അവൻ്റെ ഒരു കൊതുകു തിരി... "

ശ്രദ്ധയുടെ ആശ്വാസവാക്കുകളിൽ ഇത്തിരി സമാധാനം കണ്ടെത്തുമ്പോഴായിരുന്നു അടുത്ത് നിൽക്കുന്ന നന്ദുവിൻ്റെ കാര്യം ഓർമ്മ വന്നത്...

" അളിയാ നീ പറഞ്ഞപ്പൊ ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല....ഇത് ഒരുമാതിരി ഒറ്റയാൻ്റെ മുന്നിൽ ജെട്ടി ഇട്ട് നിന്ന അവസ്ഥ ആയിപ്പോയി... "

അവൻ ഒരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി മറുപടി നൽകി...

" മ്മ്...അത് തന്നെയാ ഞാൻ അവിടുന്നും പറഞ്ഞത്...ഇപ്പൊ മനസ്സിലായില്ലേ... "

ഞാൻ അവനെ നോക്കി പല്ലിറുമ്മിയപ്പോൾ അവൻ ഒരു പാവയെ പോലെ അതെയെന്ന് തലയാട്ടി...

" എടോ അപ്പൊ താൻ വല്ലതും പറയാൻ നോക്ക്...എന്നാ ഞങ്ങൾ അവിടുണ്ട്... "

ഞാൻ ശ്രദ്ധയെ നോക്കി യാത്ര പറഞ്ഞ് റൂം ലക്ഷ്യമാക്കി നടന്നു...

പിന്നെ റൂമിലെത്തിയതും കാര്യങ്ങൾ നന്ദു തന്നെ പിള്ളേരോട് പറഞ്ഞു...അവന്മാർക്കും അവളുടെ ദേഷ്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം...പക്ഷെ എൻ്റെ മനസ്സിൽ

💬 Comments

View all comments