Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
ഞാൻ സംസാരിക്കാൻ തീരുമാനിച്ചു...
" ഞാൻ ഇയാളുടെ തറവാടിന്റെ മുറ്റത്തുണ്ട്...എനിക്കൊന്ന് കാണണം ഒന്ന് സംസാരിക്കണം...ഒന്ന് താഴെ വാ... "
ഒറ്റശ്വാസത്തിൽ പറഞ്ഞു തീർന്നതും ഞാൻ ഫോൺ കട്ടാക്കി...
" ൻ്റെ ശിവനെ ഓരോ അവസ്ഥയെ....അവളിപ്പൊ എന്താ ചെയ്യുക ഇനി ഇറങ്ങി വരുവോ അതോ മൂടിപ്പുതച്ച് ഉറങ്ങുവോ...മ്മ് വെയിറ്റ് ചെയ്യാം... "
ഞാൻ സ്വയം പറഞ്ഞ് അവളുടെ വരവും നോക്കി നിന്നു...ഒരു അഞ്ച് മിനിറ്റ് താമസം മാത്രം ഉമ്മറത്തെ വാതിൽ പതുക്കെ തുറക്കുന്നത് കേട്ടു...എനി അവൾ തന്തയോടോ മറ്റോ പറഞ്ഞ് തല്ലാൻ ഉള്ള വരാവാണോന്ന് അറിയാൻ ഞാൻ അങ്ങോട്ടേക്ക് ഏന്തി വലിഞ്ഞ് നോക്കുന്നുണ്ട്...ഒപ്പം കാല് എപ്പൊ വേണേലും ഓണയുവർ മാർക്ക്...ഗെറ്റ് സെറ്റ് ഗോ...എന്ന പൊസിഷനിൽ ഓടാനും...പക്ഷെ വേറാരുമില്ലാർന്നു.. പ്രതീക്ഷിച്ച പോലെ ദിവ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ...അവൾ ഫോണിൻ്റെ ഫ്ലാഷ് ഓണാക്കി മെല്ലെ മുറ്റത്തേക്കിറങ്ങി...പേടികാരണം ആണെന്ന് തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്...ഒടുക്കം ആ ബൾബിന്റെ ഇരുണ്ട വെളിച്ചത്തിൽ എന്നെ കണ്ടതും അവൾ പതുക്കെ എൻ്റെ അടുത്തേക്ക് നടന്നു വന്നു...എൻ്റെ നെഞ്ച് കെടന്ന് നാസിക്ക് ഡോള് പോലെ കൊട്ടുന്നത് ഞാൻ അറിയുന്നുണ്ട്...ഒടുക്കം അവളൻ്റെ അടുത്തെത്തിയതും അത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു... പരസ്പരം ഒരു ചവിട്ടടി ദൂരത്തിൽ ഞങ്ങൾ മുഖാമുഖം നിന്നു...ചീവീട് മൈരുകളുടെ ഒച്ച ഒഴിച്ചാൽ എങ്ങും പൂർണ നിശബ്ദത...അവളെന്നെ വിശ്വാസം വരാതെ നോക്കും പോലെ കണ്ണിൽ തന്നെ നോക്കിയാണ് നിൽപ്പ്...ഒരു പാവാടയും ബ്ലൗസും ആയിരുന്നു വേഷം...ചെറിയ ഒരു കുട്ടിയെ പോലെ എനിക്ക് തോന്നി...മുഖത്ത് ആണെങ്കിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞത്തിന് ഒപ്പം പലതരം ഭാവങ്ങളും മിന്നി മറയുന്നുണ്ട്...അതിൽ ഭയവും സങ്കടവും ദേഷ്യവും ഓക്കെ കാണും... അതുകൊണ്ട്
💬 Comments
View all comments