0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

മിണ്ടിയില്ല...പക്ഷെ അതിന് അതികം ആയുസ്സുണ്ടായിരുന്നില്ല...തിരക്ക് ഒഴിഞ്ഞ ഭാഗം എത്തിയതും അവളെന്റെ തോളിനിട്ടൊരൊറ്റ കടി...

" ആഹ്....ഡി പുല്ലേ.... "

കടി കിട്ടിയതും ഞാൻ വണ്ടി ഒന്ന് സൈഡാക്കിയ ശേഷം അവളെ നോക്കി മുരണ്ടു...കൂട്ടത്തിൽ ലവൾ കടിച്ച ഭാഗത്ത് ഒന്നു തൊട്ടു നോക്കാൻ മറന്നില്ല...വല്ല പല്ലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിലോ...അമ്മാതിരി കടിയല്ലേ കിട്ടിയത്...

" മിണ്ടിപോവരുത്... മനുഷ്യനെ നാണം കെടത്തിയിട്ട് ഇപ്പൊ ഒച്ച വെക്കുന്നോ...ഞാൻ അപ്പോഴെ പറഞ്ഞതാ ആരേലും കാണൂന്ന്... "

എൻ്റെ ദേഷ്യം കണ്ടതും അവളൊര് ചിരിയൊടെ പറഞ്ഞെൻ്റെ മൂക്ക് പിടിച്ചൊന്ന് പിച്ചി വിട്ടു...

" അതിനുമാത്രം അവിടൊന്നും നടന്നില്ലല്ലോ...അതിനാണോടി നീയെന്റെ ഷോൾഡറിൽ നിന്നും അരക്കിലോ ഇറച്ചി കടിച്ചെടുത്തത്...നീറീട്ട് പാടില്ല...പേപ്പട്ടിക്ക് വകഭേദം വന്ന സാധനം... "

ഞാൻ അവളെ നോക്കി പല്ലിറുമ്മി...ഒരെണ്ണം അങ്ങ് കൊടുത്താലോ...അല്ലേ വേണ്ട മുഖത്തിൻ്റെ ഷേപ്പ് മാറിയാൽ കോളേജിൽ പോകാൻ പറ്റില്ല...അതോടെ ഞാൻ വീണ്ടും വണ്ടി എടുക്കാൻ തുടങ്ങി...

" ആണോ നന്നായി പോയി....മോന് ഒന്നും നടക്കാത്തതാണല്ലോ സങ്കടം...ഇവിടെ മനുഷ്യനെ നാണം കെടുത്തിയിട്ട് പേപ്പട്ടീന്നോ... "

ഇത്തവണ പറഞ്ഞതിന് ശേഷം കടിക്ക് പകരം സെയിം സ്പോട്ടിൽ ഒരു ഇടി ആയിരുന്നു കിട്ടിയത്...

" ഡീ കളിക്കല്ലേ... വണ്ടി ഓടിക്കുന്നത് കാണുന്നില്ലേ... ഓരോന്ന് ചെയ്ത് ബാലൻസ് തെറ്റി വീണ് കഴിഞ്ഞിട്ട് അയ്യോ പൊത്തോന്ന് പറഞ്ഞ് കരഞ്ഞാ അണ്ണാക്കിൽ ഞാൻ മണ്ണ് വാരി ഇട്ട് തരും... "

ഞാൻ അവളുടെ ചെയ്തികൾ കണ്ട് കടുപ്പത്തിൽ അത് പറഞ്ഞതും അതിനൊന്ന് ചിരിച്ചതിന് ശേഷം ഇത്തവണ അവൾ എൻ്റെ ഷോൾഡറിന് മീതെ മുഖം വച്ചെന്നോട് ചേർന്നിരുന്നു...

" ചൂടാവല്ലടോ കാമുകാ... "

അവളെന്റെ തോളിൽ തലവെച്ച് കുണുങ്ങി ചിരിക്കാൻ തുടങ്ങി... അതോടെ ഞാനും ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു...പിന്നീടങ്ങോട്ട് എന്തൊക്കെയോ സംസാരിച്ച് കുറച്ച് നേരത്തെ യാത്രയ്കൊടുവിൽ ഞങ്ങൾ അവളുടെ വീടിനടുത്തെത്തി...

" അല്ല സാറിനിന്നെന്താ പരിപാടി... "

വണ്ടിയിൽ നിന്നിറങ്ങിയതും അവളുടെ ചോദ്യമെത്തി...

" അങ്ങനൊന്നൂല്ല്യ...കോളേജിൽ പോണം അത്ര തന്നെ...ഇയാൾക്കോ... "

ഞാൻ നേരെ അവളുടെ സൈഡറിയാൻ ചോദിച്ചു... അതിനു പ്രത്യേകിച്ച് ഒന്നും ഇല്ലാന്നവള് മറുപടി നൽകി...

" എന്നാ പൊന്നുമോൻ വിട്ടോ..നേരം

💬 Comments

View all comments