Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
തുടങ്ങിയ ദിവ്യയെ വീണ്ടും പഴയ പൊസിഷനിൽ നിർത്തി കൊണ്ട് ഞാൻ പറഞ്ഞു...
" എന്തോന്ന്... നല്ല അടി തരട്ടേ.... "
അവളെന്നെ നോക്കി കളിയാക്കും പോലെ പറഞ്ഞതും എനിക്ക് വാശിയായി...അങ്ങനങ്ങ് വിട്ടാ പറ്റത്തിലല്ലോ...
" ആഹാ...ആങ്ങനാണോ...എന്നാ പിന്നെ ഇയാൾക്ക് പറ്റത്തിലേൽ വേണ്ട ഞാൻ അങ്ങോട്ട് തന്നോളും... "
ഞാൻ അവൾക്ക് നേരെ അടുത്തതും പെട്ടെന്ന് കാര്യം കത്തിയത് കൊണ്ട് അവൾ സംശയ രൂപത്തിൽ എന്നെ ഒന്ന് നോക്കി...
" വേണ്ടാട്ടൊ... "
അവൾ പിള്ളാരിരിക്കുന്ന ഭാഗം നോക്കിയ ശേഷം എന്നോട് വേണ്ടാന്നുള്ള അർഥത്തിൽ തലയാട്ടി...
" വേണം.... "
ഞാൻ അവൾക്ക് നേരെ ബാലൻ കെ നായരുടെ മുഖഭാവത്തോടെ അടുത്തു...അത് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു...
" വേണ്ടാ...വേണ്ട മോനെ... "
" വേണം...വേണം മോളെ... "
അവൾ പറഞ്ഞ അതേ ട്യൂണിൽ തിരിച്ച് പറഞ്ഞ് ഞാൻ അവൾടെ മുഖത്തിന് തൊട്ടടുത്തെത്തിയ നിമിഷം...
" ശ്ശേ...നിന്ന് കഥകളി കാണിക്കാതെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ... "
പിള്ളാരുടെ ഭാഗത്ത് നിന്ന് വന്ന ശബ്ദം കേട്ട് ഞാനും അവളും ഒരുപോലെ ഞെട്ടി...നോക്കുമ്പോൾ ഞങ്ങളെ നോക്കി കിടന്ന കിടപ്പിൽ കണ്ണും തുറന്ന് ഒരാക്കിയ ചിരിയോടെ നന്ദു...
" ശ്ശോ...പോ അവിടുന്ന്... നാണം കെട്ടു... "
അവനെ കണ്ടതും...എന്നെ പിടിച്ച് തള്ളികോണ്ട് ചമ്മിയ മുഖഭാവത്തോടെ ദിവ്യ വേഗം റൂമ് വിട്ട് പുറത്തേക്കിറങ്ങി...പക്ഷെ പോകുന്ന പോക്കിലും എൻ്റെ കൈയ്യിലൊന്ന് നുള്ളാൻ അവൾ മറന്നില്ല...ഇനി നാളെ കിട്ടാൻ ഉള്ളതിൻ്റെ ടീസർ ആയിരിക്കുവോ അത്...മ്മ്...സത്തത് തന്നെ...പിന്നെ അവൾ പോയതും ഞാൻ നേരെ നന്ദുവിന് നേരെ തിരിഞ്ഞു...
💬 Comments
View all comments