Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
നേരെ അമ്മ ദിവ്യയോടും ശ്രദ്ധയോടും ആയി തിരക്കി...
" ഹാ മാഡം...ഇറങ്ങുവാ... "
അതിന് ദിവ്യയ്ക്ക് മുന്നേ ശ്രദ്ധ മറുപടി പറഞ്ഞു...അവൾക്കെന്തോ അമ്മയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി...
" അല്ല മോൾക്കെന്ത് പറ്റി...ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ...നൈറ്റ് ഷിഫ്റ്റ് ചോദിച്ച് എടുക്കുവാന്ന് കേട്ടല്ലോ... "
ദിവ്യ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അമ്മ വാത്സല്യ പൂർവ്വം അവളുടെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു...അത് കേട്ടപ്പൊ എനിക്കങ് കുശുമ്പ് കേറി... പിന്നെ കേറൂലെ...? സ്വന്തം പ്രൊഡക്ടിന് ഊക്കും ബാക്കിയുള്ളവരോട് വാൽസല്യവും...
" അങ്ങനൊന്നൂല്ല്യ മാഡം... കുറച്ച് ഡേയ്സ് മോർണിങ്ങ് വീട്ടിൽ നിൽക്കേണ്ട ആവശ്യമുണ്ട് അതാ... "
അമ്മയോട് ആദ്യമായി കള്ളം പറയുന്ന മക്കളുടെ മുഖംഭാവം അതേ പടി മുഖത്ത് ഫിറ്റ് ചെയ്താണ് അവൾ മറുപടി നൽകിയത്...അത് കണ്ടപ്പൊ എനിക്കും ശ്രദ്ധയ്ക്കും ചിരി വന്നെങ്കിലും ഞങ്ങളത് അടക്കിവച്ചു...
" ആണോ...എന്നാ പെട്ടെന്ന് തിരക്കുകൾ ഒക്കെ തീർത്തിട്ട് വാ...നീ ഇല്ലാത്തത് കൊണ്ടിപ്പൊ ആകെ ഒരു മൂഷിപ്പാ... "
അമ്മ ഒന്നര ടീസ്പൂൺ ചിരിയിൽ രണ്ട് ടീസ്പൂൺ വാത്സല്യവും കലക്കി പറയുന്നത് കേൾക്കുമ്പോൾ സത്യം പറഞ്ഞാ പുള്ളിക്കാരി ഇതിനെ ദത്തെടുത്തത് ആണോന്ന് വരെ ചിന്തിച്ച് പോകും... മറുപടി ആയി ദിവ്യ ഒന്ന് ചിരിച്ച് കൂടി കൊടുത്തപ്പൊ അമ്മ ഞങ്ങളോട് യാത്ര പറഞ്ഞ് ഉള്ളിലേക്ക് നടന്നു...അതോടെ ഞങ്ങളും അവിടെ നിന്നും തിരിക്കാൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു...മുന്നേ ഞാനാണ് നടന്നത്...
" നീ വണ്ടി എടുത്തോ... കുറച്ച് കഴിഞ്ഞ് ഞാൻ വന്ന് എടുത്തോളാം... "
പാർക്കിംഗിൽ എത്തിയതും ദിവ്യ ചാവി നീട്ടിക്കൊണ്ട് ശ്രദ്ധയോട്
💬 Comments
View all comments