Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
ഇത്തിരി വെയിറ്റിട്ട് പറഞ്ഞ് പടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...അല്ലാണ്ട് സങ്കടം ഒന്നും ഉണ്ടായിട്ടല്ല കേട്ടോ...ചെറിയോരു ബെസമം മാത്രം...
അങ്ങനെ കുറച്ച് നേരം പടം കണ്ടോണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് നെഞ്ചിൽ ചേർന്ന് നിന്നിരുന്നവൾ ഒന്നുയർന്ന് കൊണ്ട് എൻ്റെ കവിളിൽ ഉമ്മ വെച്ചു... പെട്ടെന്ന് അത്രയും നേരം പടം കണ്ട് ഞെട്ടാത്ത ഞാൻ ഒരു നിമിഷം തരിച്ചു നിന്നു പോയി...അങ്ങനെ കുറച്ച് നേരത്തേക്ക് ബോധം പോയ ഞാൻ അത് തിരിച്ചു വന്നപ്പൊ അവളെ ഒന്ന് നോക്കി..അപ്പൊ അവിടെ നാണം കൊണ്ട് പെണ്ണ് തല താഴ്ത്തി നിൽക്കുന്നു...അതോടെ ആവേശം കയറിയ ഞാൻ എൻ്റെ പെണ്ണിന്റെ മുഖം പിടിച്ചുയർത്തി...അത് കണ്ടതും പ്രണയപൂർവ്വം എന്നെ നോക്കിയ ആ മുഖത്തിനടുത്തേക്ക് എൻ്റെ മുഖവും അടുത്ത് തുടങ്ങി......
" ആ.............ഹ്....... "
പക്ഷെ പെട്ടെന്ന് ആയിരുന്നു പടത്തിൽ നിന്നൊരലർച്ച വന്നത് അതോടെ അമ്മേന്ന് കൂവി ദിവ്യ എൻ്റെ മേത്തേക്ക് ചാഞ്ഞു...ഒരു നിമിഷം ഞാനും ചെറുതായി പേടിച്ചു പോയി...അത് ഒട്ടും പ്രതീക്ഷിച്ചിലായിരുന്നു ഈ ഒരു സമയത്ത്...
" നായിൻ്റെ മോള് പ്രേതം....ആ ഫ്ലോ അങ്ങ് പോയി...നിന്നോടൊക്കെ വല്ല കത്തനാരും ചോദിക്കുമെടി പുല്ലേ... "
ഞാൻ സ്ക്രീനിലെ പ്രേതത്തെ നോക്കി പ്രാകി...അത് കേട്ടതും ദിവ്യ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിക്കാൻ തുടങ്ങി... പിന്നീടങ്ങോട്ട് ഒന്നും നടന്നില്ല..അല്ല നടത്തിയില്ല ആ എരണം കെട്ട പ്രേതം...ഇങ്ങനെ ഉണ്ടോ ശവങ്ങൾ... അതൊക്കെ നമ്മുടെ നാട്ടിലെ പ്രേതം...ഓഹ് ആ യക്ഷിയും ഞാനിലെ ആതിര...ഓഫ്...എന്നാ ഒരു ഐശ്വര്യമാന്നേ.... ഇതൊരുമാതിരി നായിൻ്റെമോള്....ഇനി പറഞ്ഞിട്ട് കാര്യമില്ല യോഗമില്ല.... അങ്ങനെ വീണ്ടും ആ പ്രേതത്തേയും പ്രാകി കൊണ്ട് പടം ഇരുന്ന് കണ്ടു...
"
💬 Comments
View all comments