Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
അറ്റത്ത് ചൂണ്ടി കാണിച്ച് പറഞ്ഞു... അതോടെ അങ്ങോട്ടേക്ക് നോക്കിയതും അവിടെ വേറെ പടം കളിക്കുന്നു...ഒന്നൂല്ല്യ രണ്ട് കമിതാക്കളുടെ ഫ്രീ കിസ്സടി ഷോ...
" ആഹാ ഇവിടെ ഇങ്ങനൊരു ഷോ കൂടെ ഉണ്ടായിരുന്നോ... "
ഞാൻ പതുക്കെ അവരെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു...ആ ഭാഗത്തൊന്നും ആരും ഉണ്ടായിരുന്നില്ല... അതായിരിക്കും അവരുടെ ധൈര്യം...
" ഛി...മതി...ഇങ്ങോട്ട് നോക്കിയേ...അവരെന്തേലും ചെയ്യ്തോട്ടേ... "
എൻ്റെ നോട്ടം കണ്ട് തല പിടിച്ച് നേരെയാക്കി കുഞ്ചൂസ് പറഞ്ഞു...
" ആഹാ ചുമ്മാ ഇരുന്ന എന്നെ വിളിച്ച് ഓരോന്ന് കാണിച്ച് തന്നിട്ട് ഇപ്പൊ നോക്കരുത് എന്നോ... ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ലാന്ന് പറയുമ്പോലാണല്ലോ... "
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും കിട്ടി നല്ലൊന്നാന്തരം നുള്ള്...ഈ പെണ്ണ് എൻ്റെ മൊത്തം ഇറച്ചിയും നുള്ളി എടുക്കും...നഖം ഒന്നും ജനിച്ചതിന് ശേഷം വെട്ടിയിട്ടിലാന്ന് തോന്നുന്നു സാധനം...
" അതിന് ഒന്ന് കാണിച്ച് തന്നെന്ന് കരുത്തി വല്ലലരുടേം കാര്യത്തിൽ അങ്ങനിപ്പൊ എത്തി നോക്കണ്ടാ... "
അവളെന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു...
" ആഹാ...എന്നാ വല്ലവരുടേം കാര്യം വേണ്ട...നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം...എന്തേ... "
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും കിട്ടി വീണ്ടും...നുള്ള്...ഇതിപ്പൊ എന്ത് ചെയ്യ്താലും ന്യൂട്ടന്റെ മൂന്നാം സിദ്ധാന്തം പോലെ റിയാക്ഷൻ ആണല്ലൊ പടച്ചോനേ...
" അയ്യട മോനെ ആ പൂതി മനസ്സിൽ വെച്ചാ മതി...ഇവിടെ നടക്കത്തില്ല... "
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...
" ഓ ഇയാളുടെ ഒരു ഉമ്മ കിട്ടിയിലേൽ എനിക്കിന്ന് ഭക്ഷണം ഇറങ്ങിലല്ലോ...പോടോ... "
ലവളുടെ ജാഡ കണ്ട് ഞാനും
💬 Comments
View all comments