0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

എടുത്ത് പോയതാ...ഞാനറിഞ്ഞോ ഇത് അങ്ങനൊരു കുരിശാണെന്ന്... "

അവള് പെട്ട് പോയി ബാലകൃഷ്ണാ എന്ന രീതിയിൽ കാര്യം പറഞ്ഞതും അടക്കി വെച്ച ചിരി സടകുടഞ്ഞ് പുറത്ത് വന്നു...ഒടുക്കം തീയറ്റാർ ആണെന്ന് ഓർത്തതും ഞാൻ എങ്ങനെയൊക്കെയോ അടക്കി വെച്ചു...പക്ഷെ എൻ്റെ കിണി കണ്ടതും അവള് നുള്ളാനും പിച്ചാനും ഒക്കെ തുടങ്ങി...

" കളിയാക്കണ്ടേ എനിക്ക് അത്ര പേടിയൊന്നൂല്ല... "

എൻ്റെ കളിയാക്കൽ കണ്ട് അവൾ പുച്ഛം കാണിച്ച് പറഞ്ഞു..പക്ഷെ പറഞ്ഞ് നാക്കെടുത്തതേ ഓർമ്മയുളൂ...ഒരു യമണ്ടൻ ഹൊറർ സീൻ വന്നതും അമ്മേന്ന് കൂവി പെണ്ണെൻ്റെ നെഞ്ചിൽ മുഖം പൊത്തി....എനിക്കാണേൽ അത് കണ്ട് ചിരി സഹിക്കാൻ വയ്യ...

" ചിരിക്കാതെ എന്നെ ചേർത്ത് പിടിക്ക് കൊരങ്ങാ... മനുഷ്യൻ്റെ നല്ല ജീവൻ അങ്ങ് പോയി... "

പെണ്ണെൻ്റെ നെഞ്ചിൽ കിടന്ന് ചിണുങ്ങിയതും ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...അങ്ങനെ പിന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു പടം കാണൽ...അങ്ങനെ ഇൻ്റർവെൽ ആയപ്പൊ പുറത്ത് പോയി പോപ്കോൺ ഒക്കെ വാങ്ങി തിരിച്ച് വരുമ്പൊ അംഗനവാടിയിൽ അമ്മ വരുന്നതും കാത്ത് നിൽക്കുന്ന കൊച്ചിനെ പോലെ അവളെന്നെ നോക്കി നിൽക്കുന്നു...ഇനി ഞാനെങ്ങാനും പടം തുടങ്ങുന്നതിനും മുന്നേ വന്നില്ലെങ്കിൽ അവൾ കാറി കൂവി ഇതിലെ ഓടും...

അങ്ങനെ പടം വീണ്ടും തുടങ്ങിയതും പെണ്ണ് വീണ്ടും എൻ്റെ നെഞ്ചത്തോട്ട്...ഇത് ഒരു കുരിശായല്ലോ...അങ്ങനെ പടം കണ്ടോണ്ട് നിൽക്കുമ്പോഴാണ് പാമ്പ് ഒച്ചയുണ്ടാക്കുമ്പോലെ ലവളെൻ്റെ ചെവിയുടെ അടുത്ത് വന്ന് സ്സ്...സ്സ്-ന്ന് ശബ്ദം ഉണ്ടാക്കിയത്...ഞാൻ എന്താണെന്നറിയാൻ പുരികം ഉയർത്തി...

" ഒരു സംഭവം കാണിച്ചു തരാം... അങ്ങോട്ട് പതുക്കെ നോക്കിയേ... "

അവൾ ഫ്രണ്ടിലത്തെ റോയിലെ അങ്ങേ

💬 Comments

View all comments