Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
കാട്ടും കഷ്ടമാണ് വണ്ടി വർക്ക് ചെയ്യാൻ...എത്രയാ വണ്ടികൾ...ഒടുക്കം വണ്ടിയും പാർക്ക് ചെയ്ത് വരുമ്പോഴേക്കും അവൾ ഏതോ പടത്തിന് മാറ്റിനിക്ക് ടിക്കറ്റും എടുത്ത് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു...
" ഇതാ... "
ഞാൻ അടുത്തെത്തിയതും ചിരിച്ചുകൊണ്ട് അവളെനിക്ക് നേരെ ടിക്കറ്റും പേഴ്സും നീട്ടി...
" എന്തോന്നടീ ഇത് ഹൊററോ...വേറെ പടം ഒന്നും കിട്ടിയില്ലേ നിനക്ക്...വല്ല ലൗ സ്റ്റോറീസും നോക്കി കൂടെ... "
The Conjuring : The Devil Made Me Do It പടത്തിന്റെ പേര് കണ്ടതും ഞാൻ അവളെ നോക്കി ചോദിച്ചു...
" ചുമ്മാ കണ്ടപ്പൊ ഇതിനെടുക്കാൻ തോന്നി പിന്നെ ഇതാവുമ്പൊ ഇടയ്ക്കുള്ള ഒച്ചപാടിലും ബഹളത്തിലും ചിലർക്ക് കിടന്നുറങ്ങാനും പറ്റില്ല... "
അവളെന്നെ ആക്കി പറഞ്ഞുകൊണ്ട് കുണുങ്ങി ചിരിക്കാൻ തുടങ്ങി...
" അയ്യടാ...ഡോണ്ടു ഡോണ്ടു...ഊതല്ലേ...മോള് വാ... "
ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തീയറ്ററിൻ്റെ ഉള്ളിലേക്ക് കയറി... പിന്നെ സീറ്റ് നമ്പർ നോക്കി ഇരിക്കുമ്പോഴേക്കും പടം തുടങ്ങാറായിരുന്നു...തിരക്ക് വളരെ കുറവായിരുന്നു...ഞങ്ങളിരിക്കുന്ന മൂലയിൽ ആളില്ലായിരുന്നു... അങ്ങനെ പടം തുടങ്ങിയതും ഒന്ന് രണ്ട് ഹൊറർ സീൻ കഴിയുമ്പോളേക്കും എൻ്റെ ധൈര്യശാലി കുഞ്ചൂസ് പിന്നെ എന്നെ കെട്ടിപ്പിടിച്ചായി ഇരുപ്പ്... പ്രേതത്തിന്റെ നിഴൽ വെട്ടം സ്ക്രീനിൽ കണ്ടാൽ അപ്പൊ കക്ഷി കണ്ണടയ്ക്കും... ഇടയ്ക്ക് പേടിച്ചിട്ട് ഏതോ മന്ത്രം ഒക്കെ ചൊല്ലുന്ന കണ്ടതും ചിരിച്ച് ചിരിച്ച് എൻ്റെ ഊപാടിളകി...
" അല്ല കുഞ്ചൂസേ...ഇത്രയ്ക്ക് പേടിയാണേൽ എന്തിനാ ചാടി കേറി ടിക്കറ്റെടുക്കാൻ പോയെ... "
ഞാൻ അവളുടെ കോപ്രായങ്ങൾ കണ്ട് സഹിക്ക വയ്യാതെ ചിരിയടക്കി പിടിച്ചുകൊണ്ട് ചോദിച്ചു...
" അയ്യോ...അന്നേരം പോസ്റ്റർ കണ്ടപ്പൊ
💬 Comments
View all comments