0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

പറയാതെ വേഗം വണ്ടി തീയേറ്ററിലേക്ക് വിട്ടു...

" പോയി ഇയാൾക്ക് ഇഷ്ട്ടമുള്ള പടത്തിന് ടിക്കറ്റെടുക്ക് ഞാൻ വണ്ടിയും പാർക്ക് ചെയ്യ്ത് വരാം... "

തീയറ്റിൽ മുന്നിൽ എത്തിയതും ഞാനവളേയും ഇറക്കി എൻ്റെ കീശയിൽ നിന്നും പേഴ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു...പക്ഷെ പുള്ളിക്കാരിയുടെ ദേഷ്യം പൂർണ്ണമായും മാറിയില്ലാന്ന് തോന്നുന്നു...അതുകൊണ്ട് ഞാൻ നീട്ടിയ പേഴ്സ് വാങ്ങാതെ അവൾ മുഖം തിരിച്ചു...

" ശെടാ....ദേഷ്യം മാറീല്ലെ ഇതുവരെ...ക്ഷമിക്കടോ എൻ്റെ കുഞ്ചൂസല്ലേ...ഞാൻ അതികം കഴിച്ചിട്ടൊന്നുമില്ല...ചുമ്മാ കോളേജ് ലൈഫല്ലേടോ ഒരു രസത്തിന്...അതിനിങ്ങനെ ദേഷ്യപ്പെട്ടാലോ... "

ഞാൻ അവളുടെ കൈയിൽ കേറി വിരലുകൾ കോർത്തു കൊണ്ട് പറഞ്ഞു...അതോടെ കക്ഷിയുടെ നോട്ടം വീണ്ടും എൻ്റെ നേർക്കായി...

" ഒന്ന് ചിരിക്കടോ... "

ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി...അതോടെ കക്ഷി ഒന്നലിഞ്ഞു...അതിന് തെളിവായിരുന്നു നുണക്കുഴി വിടർന്നുള്ള അവളുടെ ചിരി...

" അതാണ്...എന്നാ എൻ്റെ പൊന്നുമോൾ ചെന്ന് ടിക്കറ്റെടുക്ക്...ഞാൻ ഇവനെ പാർക്ക് ചെയ്യ്ത് വരാം... "

ഞാൻ പേഴ്സ് അവളുടെ കൈയ്യിൽ വച്ചുകൊണ്ട് പറഞ്ഞു...

" മ്മ്...വേഗം വരണം... "

അവളെന്നെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ച ശേഷം തീയേറ്ററിന് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങി...

" പിന്നെ നല്ല പടം നോക്കി എടുക്കണം...അല്ലാതെ കണ്ട ഊള പടം കാണിച്ച് ഉറങ്ങി പോയാൽ എന്നെ കുറ്റം പറയരുത്... "

പുറകിൽ നിന്നും ഞാൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി പോടാന്ന് ആംഗ്യഭാഷയിൽ പറഞ്ഞതിന് ശേഷം തീയേറ്ററിൽ ഉള്ളിലേക്ക് കയറി അതോടെ ഞാൻ പുറകിൽ പോയി വണ്ടി പാർക്ക് ചെയുന്ന പരിപാടിയിലേക്ക് കടന്നു... ഈയിടെയായി തീയറ്ററുകളിൽ ടിക്കറ്റ് എടുക്കുന്നതിന്

💬 Comments

View all comments