0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

അവളെൻ്റെ കൈയ്യിൽ പിടിച്ചതിന് ശേഷം ആദ്യം എന്നോടും പിന്നെ ചേട്ടത്തിയോടുമായി പറഞ്ഞ ശേഷം നടക്കാനൊരുങ്ങി...

" എങ്ങോട്ട്.... "

ഞാൻ ചുമ്മാ കാര്യം അറിയാൻ തിരക്കിയതും ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി... അതോടെ ഞാൻ നൈസായി ചേട്ടത്തിയെ ഒന്ന് നോക്കി...അപ്പൊ അവിടെ നിന്നും " നീ തീർന്നടാ...നീ തീർന്നു... " എന്ന ആക്ഷൻ ആയിരുന്നു മറുപടി...അതോടെ കിളി പാറിയ കണക്കെ ഞാൻ അവളോട് നടന്നു...

" ഇയാള് വണ്ടി എടുത്തിട്ട് വാ... "

ഫ്രണ്ട് ഗേറ്റിനടുത്തെത്തിയതും അവളെന്നെ നോക്കി കൽപിച്ചു...ഇവളാര് ശിവകാമി ദേവിയൊ എന്നോട് കൽപ്പിക്കാൻ...ഒരെണ്ണം മോന്തയ്ക്ക് കൊടുത്താലോ..?? അല്ലേ വേണ്ട തിരിച്ച് കിട്ടുന്നത് ഒന്നിൽ ഒതുങ്ങില്ല...അതോടെ ഞാൻ പിള്ളേരെ വിളിച്ചു പറഞ്ഞു...ശേഷം വേഗം വണ്ടിയും എടുത്ത് വന്നു...അവൾ പുറകിൽ കേറിയതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു... എങ്ങോട്ടേക്കാണാവോ മഹറാണിക്ക് പോകേണ്ടത്...തമ്പുരാനറിയാം...

" അല്ല എങ്ങോട്ടേക്കാടോ... "

കുറച്ച് നേരത്തെ മൗനത്തിന് കർട്ടനിടാൻ ഞാൻ ചോദിച്ചു...

" എങ്ങോട്ടേലും പോ.... "

അവൾ തൽപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു...അതോടെ കക്ഷി ഇപ്പോഴും കലിപ്പാണെന്ന് ഞാൻ ഉറപ്പിച്ചു...ഇതിനുമാത്രം ഒരു തെറ്റാണോ കൂട്ടുകാരെ ഈ മദ്യപാനം...ഉത്തരം നിങ്ങള് പറയേണ്ട... പോയി നിങ്ങടെ ലൗവർസിനോട് ചോദിക്കൂ...അപ്പൊ കിട്ടും ശരിക്കുള്ള ഉത്തരം...

" അങ്ങനാണേ നമ്മുക്കൊരു സിനിമയ്ക്ക് പോയാലോ കുഞ്ചൂസേ... "

ഞാൻ ചുമ്മാ അവളുടെ വീക്ക്നെസിൽ പോയി പിടിക്കാൻ തീരുമാനിച്ചു...അതിലവള് വീഴും..

" എന്തിന് അവിടെ കെടന്ന് ഉറങ്ങാൻ ആയിരിക്കും... "

അവളന്നത്തെ സംഭവം ഓർത്തതും മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു കൊണ്ട് പറയുന്നത് ഞാൻ മിററിലൂടെ കണ്ടു...അതോടെ ഞാൻ പിന്നൊന്നും

💬 Comments

View all comments