0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

ചാഞ്ഞു...ഒരു നിമിഷം ഞാനും ചെറുതായി പേടിച്ചു പോയി...അത് ഒട്ടും പ്രതീക്ഷിച്ചിലായിരുന്നു ഈ ഒരു സമയത്ത്...

" നായിൻ്റെ മോള് പ്രേതം....ആ ഫ്ലോ അങ്ങ് പോയി...നിന്നോടൊക്കെ വല്ല കത്തനാരും ചോദിക്കുമെടി പുല്ലേ... "

ഞാൻ സ്ക്രീനിലെ പ്രേതത്തെ നോക്കി പ്രാകി...അത് കേട്ടതും ദിവ്യ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിക്കാൻ തുടങ്ങി... പിന്നീടങ്ങോട്ട് ഒന്നും നടന്നില്ല..അല്ല നടത്തിയില്ല ആ എരണം കെട്ട പ്രേതം...ഇങ്ങനെ ഉണ്ടോ ശവങ്ങൾ... അതൊക്കെ നമ്മുടെ നാട്ടിലെ പ്രേതം...ഓഹ് ആ യക്ഷിയും ഞാനിലെ ആതിര...ഓഫ്...എന്നാ ഒരു ഐശ്വര്യമാന്നേ.... ഇതൊരുമാതിരി നായിൻ്റെമോള്....ഇനി പറഞ്ഞിട്ട് കാര്യമില്ല യോഗമില്ല.... അങ്ങനെ വീണ്ടും ആ പ്രേതത്തേയും പ്രാകി കൊണ്ട് പടം ഇരുന്ന് കണ്ടു...

" ൻ്റമ്മോ....ചത്തില്ല....ഓരോ ഒലക്ക ഉണ്ടാക്കി എറക്കികോളും മനുഷ്യനെ പേടിപ്പിക്കാൻ... "

ഒടുക്കം പടം കഴിഞ്ഞതും കഴുകൻ്റെ കൈയീന്ന് രക്ഷപെട്ട കുയിലിൻ്റെ കുട്ടിയെ പോലെ ദിവ്യ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു...അത് കണ്ട് എനിക്ക് കളിയാക്കാൻ തോന്നിയെങ്കിലും ചെയ്തില്ല...അല്ലെങ്കിൽ ആ പ്രേതത്തിനുള്ളത് ചിലപ്പോൾ ഞാൻ വാങ്ങണ്ടി വരും...അതോടെ മറുപടിയൊന്നും കൊടുക്കാതെ ഒന്ന് ചിരിച്ച ശേഷം അതിനേയും തൂക്കി ഞാൻ പുറത്തേക്കിറങ്ങി...

" അല്ല മാഡത്തിന് ഇന്ന് ഡ്യൂട്ടികൊന്നും പോണ്ടേ... "

തീയറ്ററിന് വെളിയിൽ ഇറങ്ങിയതും ഞാൻ അവളോട് ചോദിച്ചു...

" ഇല്ല...ഇന്ന് ഓഫ് ആ...അതല്ലേ ഞാൻ പിന്നെ ഇയാളെ കാണാൻ പറ്റിലെന്ന് ഓർത്തപ്പൊ ഓടി പിടിച്ച് വന്നത്... "

കൈവിരലുകൾ തമ്മിൽ ചേർത്ത് കൊണ്ടവൾ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു...

" അയ്യടാ നല്ല സോപ്പിടൽ ആണല്ലോ...സന്തൂർ മമ്മി... "

അവളുടെ വാക്കുകൾ കേട്ട് ഞാൻ ചുമ്മാ കളിയാക്കി പറഞ്ഞു...

" സന്തൂർ മമ്മി അല്ല മെഡിമിക്സ്സ് കുഞ്ഞമ്മ...പോയി വണ്ടി എടുത്ത് വാ ചെക്കാ... "

കളിയാക്കിയത് ഇഷ്ടപെടാത്തെ എന്നെ മുന്നോട്ട് തള്ളിക്കൊണ്ടവൾ പറഞ്ഞു...

അങ്ങനെ അവിടെ നിന്നും പിന്നെ അടുത്തുള്ള നല്ല ഒരു ഹോട്ടലിൽ കേറി ഭക്ഷണവും കഴിച്ച് ചുമ്മാ കുറച്ച് നേരം നമ്മുടെ കടൽ പാലത്തിൽ ഒക്കെ ചിലവഴിച്ചു...ഈ സമയം ഒക്കെയും എൻ്റെ കൈയിൽ തൂങ്ങിയാണെൻ്റെ പെണ്ണുണ്ടായിരുന്നത്...അതിനിടയ്ക്ക് ചേട്ടത്തിയുടെ കോൾ ഒക്കെ വന്നാർന്നു... പുള്ളിക്കാരിയോട് കുഞ്ചൂസാണ് മറുപടി പറഞ്ഞത്...അങ്ങനെ കുറച്ച് നേരം

💬 Comments

View all comments