0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

"

എൻ്റെ നോട്ടം കണ്ട് തല പിടിച്ച് നേരെയാക്കി കുഞ്ചൂസ് പറഞ്ഞു...

" ആഹാ ചുമ്മാ ഇരുന്ന എന്നെ വിളിച്ച് ഓരോന്ന് കാണിച്ച് തന്നിട്ട് ഇപ്പൊ നോക്കരുത് എന്നോ... ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ലാന്ന് പറയുമ്പോലാണല്ലോ... "

ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും കിട്ടി നല്ലൊന്നാന്തരം നുള്ള്...ഈ പെണ്ണ് എൻ്റെ മൊത്തം ഇറച്ചിയും നുള്ളി എടുക്കും...നഖം ഒന്നും ജനിച്ചതിന് ശേഷം വെട്ടിയിട്ടിലാന്ന് തോന്നുന്നു സാധനം...

" അതിന് ഒന്ന് കാണിച്ച് തന്നെന്ന് കരുത്തി വല്ലലരുടേം കാര്യത്തിൽ അങ്ങനിപ്പൊ എത്തി നോക്കണ്ടാ... "

അവളെന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു...

" ആഹാ...എന്നാ വല്ലവരുടേം കാര്യം വേണ്ട...നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം...എന്തേ... "

ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും കിട്ടി വീണ്ടും...നുള്ള്...ഇതിപ്പൊ എന്ത് ചെയ്യ്താലും ന്യൂട്ടന്റെ മൂന്നാം സിദ്ധാന്തം പോലെ റിയാക്ഷൻ ആണല്ലൊ പടച്ചോനേ...

" അയ്യട മോനെ ആ പൂതി മനസ്സിൽ വെച്ചാ മതി...ഇവിടെ നടക്കത്തില്ല... "

അവളെന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...

" ഓ ഇയാളുടെ ഒരു ഉമ്മ കിട്ടിയിലേൽ എനിക്കിന്ന് ഭക്ഷണം ഇറങ്ങിലല്ലോ...പോടോ... "

ലവളുടെ ജാഡ കണ്ട് ഞാനും ഇത്തിരി വെയിറ്റിട്ട് പറഞ്ഞ് പടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...അല്ലാണ്ട് സങ്കടം ഒന്നും ഉണ്ടായിട്ടല്ല കേട്ടോ...ചെറിയോരു ബെസമം മാത്രം...

അങ്ങനെ കുറച്ച് നേരം പടം കണ്ടോണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് നെഞ്ചിൽ ചേർന്ന് നിന്നിരുന്നവൾ ഒന്നുയർന്ന് കൊണ്ട് എൻ്റെ കവിളിൽ ഉമ്മ വെച്ചു... പെട്ടെന്ന് അത്രയും നേരം പടം കണ്ട് ഞെട്ടാത്ത ഞാൻ ഒരു നിമിഷം തരിച്ചു നിന്നു പോയി...അങ്ങനെ കുറച്ച് നേരത്തേക്ക് ബോധം പോയ ഞാൻ അത് തിരിച്ചു വന്നപ്പൊ അവളെ ഒന്ന് നോക്കി..അപ്പൊ അവിടെ നാണം കൊണ്ട് പെണ്ണ് തല താഴ്ത്തി നിൽക്കുന്നു...അതോടെ ആവേശം കയറിയ ഞാൻ എൻ്റെ പെണ്ണിന്റെ മുഖം പിടിച്ചുയർത്തി...അത് കണ്ടതും പ്രണയപൂർവ്വം എന്നെ നോക്കിയ ആ മുഖത്തിനടുത്തേക്ക് എൻ്റെ മുഖവും അടുത്ത് തുടങ്ങി......

" ആ.............ഹ്....... "

പക്ഷെ പെട്ടെന്ന് ആയിരുന്നു പടത്തിൽ നിന്നൊരലർച്ച വന്നത് അതോടെ അമ്മേന്ന് കൂവി ദിവ്യ എൻ്റെ മേത്തേക്ക്

💬 Comments

View all comments