Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
അരുതാത്തത് പറയല്ലേ...ഞാനിവിടെ സ്റ്റേജിൽ കർട്ടൻ വലിക്കാൻ നിക്കുവാ... "
ഞാൻ വായിൽ വന്ന ഊമ്പിയ കള്ളം പറഞ്ഞതും മറുഭാഗത്ത് ഒരു നിമിഷം നിശബ്ദത...
" ആണോ...എന്നാ പൊന്നുമോനൊന്നിങ്ങ് വരാന്തയുടെ പുറത്ത് വന്നേ... "
അടുത്ത നിമിഷം അവളുടെ വായിൽ നിന്ന് വന്ന ഡയലോഗ് കേട്ടതും എനിക്ക് അറിയാതെ എക്കിൾ വന്ന് പോയി...അപ്പോഴായിരുന്നു ഞാനും അത് ശ്രദ്ധിച്ചത് ഞാൻ കോളേജിൽ നിന്നുള്ള സൗണ്ട് അവളുടെ ഫോണിൽ നിന്നും കേൾക്കാം... എക്കിളിൻ്റെ പവറൊന്നൂടെ കൂടി... അത് കണ്ടതും...
" ആരാടാ...ഇന്നാ വെള്ളം കുടിക്ക്... "
എന്ന് പറഞ്ഞ് നന്ദു ഒരു പെഗ്ഗ് ഒഴിക്കുന്നത് കണ്ടതും...ഞാനവനെ നിനക്കിനിയും മതിയായില്ലേടാ തെണ്ടീന്നുള്ള അർഥത്തിൽ ഒന്ന് ചൂഴ്ന്ന് നോക്കിയ ശേഷം കുറച്ച് മിനറൽ വാട്ടർ മാത്രം കുടിച്ച് മെല്ലെ ഡോറ് തുറന്ന് നൈസ് ആയി തലപുറത്തിട്ട് നോക്കി...ടോം ആൻ്റ് ജെറിയിൽ ഉള്ള പോലെ എൻ്റെ തലയ്ക്ക് മുകളിൽ പിള്ളാരുടെ ഓരോരുത്തരുടെ തലയും വന്നുകൊണ്ടിരുന്നു...
" സുഭാഷ്....കുഴി നീളത്തിൽ വെട്ടാം... "
വരാന്തയുടെ അങ്ങേ മൂലയിൽ ഫോണും ചെവിടോടടുപ്പിച്ച് നിൽക്കുന്ന ദിവ്യയേയും തൊട്ടടുത്ത് നിൽക്കുന്ന ചേട്ടത്തിയേയും കണ്ടതോടെ വായിൽ നിന്ന് ഉടയ തമ്പുരാൻ പൊറത്ത് വരുത്തിയ ഡയലോഗ് ആയിരുന്നു അത്...
" അളിയാ നീ ഏത് ഐറ്റത്തിനാ കർട്ടൻ വലിക്കുന്നത് എന്ന് പറഞ്ഞെ.... "
അവരെ കണ്ടതും ശ്രീ എന്നെ തോണ്ടികൊണ്ട് ചോദിച്ചു...അതിന് ഞാൻ എന്തേലും തൊള്ള തുറക്കും മുൻപേ അഭിയുടെ മറുപടിയും വന്നു കഴിഞ്ഞിരുന്നു...
" മിക്കവാറും ചവിട്ട് നാടകം ആയിരിക്കും.... "
അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു....
" അളിയാ വീട്ട്
💬 Comments
View all comments