Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
തന്നെ ഇവിടെ...എല്ലാം ഓഡിറ്റോറിയത്തിൽ ആണെന്ന് തോന്നുന്നു അവിടെ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്... അപ്പോൾ പിന്നെ നമ്മുടെ പിള്ളേരെ ആ ഭാഗത്ത് നോക്കണ്ട...ആളില്ലാത്ത ഭാഗത്ത് നോക്കിയാ മതി... അതുകൊണ്ടുതന്നെ ഫോണെടുത്ത് ഞാൻ നന്ദുവെ വിളിച്ചു...
" സി ബ്ലോക്ക് ലാസ്റ്റ് ഗ്ലാസ്സ്...അല്ല ക്ലാസ്സ്... "
ഫോണെടുത്തതും എന്തേലും ചോദിക്കും മുന്നേ മറുപടി എത്തി...അങ്ങനെ ഫോണും കട്ടാക്കി ഞാൻ അവർക്കടുത്തേക്ക് നടന്നു...അപ്പോൾ സമയം ഉച്ച ഒരു 12:30 ഒക്കെ ആവാറായി കാണണം...
" ആഹാ വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ.... "
അവന്മാരുടെ അടുത്തെത്തിയതും ഒരു കൈയ്യിൽ ഗ്ലാസും മറുകൈയ്യിൽ ചിക്കൻ പീസുമായി നിന്ന നന്ദു പറഞ്ഞു... റൂമിൽ ശ്രീയും അഭിയും മാത്രമെ വേറെ ഉണ്ടായിരുന്നുള്ളൂ...
" ആഹാ സാറിന്ന് ഫോമിൽ ആണല്ലോ... "
അവൻ്റെ കോലം കണ്ടതും ഞാൻ ചിരിയോടെ പറഞ്ഞ ശേഷം ശ്രീയുടെ അടുത്തായിരുന്നു...
" എൻ്റെ പൊന്നേ അൺസഹിക്കബിൾ...നേരം കുറേ ആയി ഇത് തുടങ്ങീട്ട്... "
ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു...അങ്ങനെ അവന്മാരോട് കളിയും ചിരിയുമായി രണ്ടെണ്ണം അടിച്ചോണ്ട് ഈരിക്കുമ്പോളായിരുന്നു ഫോണിലേക്ക് കോൾ വരുന്നത് ഡിസ്പ്ലെയിൽ നോക്കിയപ്പോൾ ശൂർപ്പണഖാന്ന് കണ്ടു... അതോടെ ഞാൻ പിള്ളേരോട് മിണ്ടല്ലേന്ന് ആക്ഷൻ കാണിച്ചതിന് ശേഷം ഫോണെടുത്തു ചെവിയോട് അടുപ്പിച്ചു...
" എവിടാണ് സാർ... "
ഫോണെടുത്തതും അവളുടെ കിളിനാധം ചെവിയിലേക്ക് ഓടി കേറി...
" ഞാനിവിടെ കോളേജിൽ എന്തേ... "
" ക്ലാസൊന്നുമില്ലാന്ന് ചേച്ചി പറഞ്ഞല്ലോ...എന്നതാ അപ്പൊ പരിപാടി...വെള്ളമടി ആണോ... "
അവളൊന്ന് കടുപ്പിച്ച് പറഞ്ഞതും ഒരു നിമിഷം ഞാൻ ഞെട്ടി ചുറ്റിലും ഒന്ന് നോക്കി...ഹേയ് ഇല്ല...
" ഏയ്....ഞാനോ....
💬 Comments
View all comments