Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
"
തുടുക്കം വിളിച്ചതിനുള്ള കാരണം അവസാനം അവനെന്നോട് പറഞ്ഞു...
" എന്തിന്....പോടാ... "
ഞാൻ അവൻ്റെ ആവശ്യം ചവിറ്റുകൊട്ടയിലിട്ടു....പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ബസിന് ST കൊടുക്കാൻ 2 രൂപ ചോദിക്കുമ്പോലാ അവനിപ്പൊ 500 രൂപ ഒക്കെ ചോദിക്കുന്നെ...കാലം പോയൊരു പോക്കേ...
" മൈരേ പിന്നെ നിനക്ക് ലൈന് സെറ്റായീന്ന് പറഞ്ഞാ ബാറിൽ നിന്ന് കുപ്പി എടുത്തു തരാൻ നിൻ്റെ തന്ത അല്ല അവിടെ കൗണ്ടർ ഇരിക്കുന്നേ... "
സംഭവം ഞാൻ തള്ളി കളഞ്ഞെന്ന് കേട്ടതും അവൻ കെടന്ന് തുള്ളാൻ തുടങ്ങി....
" പിന്നേ... ചെലവോ എന്ത് ചെലവ്... പോടാ.... "
" ദേ മൈരേ കളിക്കല്ലേ...ഞങ്ങളിപ്പൊ ബിവറേജിൽ വിടും...നീ വേഗം പൈസ അയക്കുന്നോ അതോ പോകുന്ന പോക്കിൽ ഹോസ്പിറ്റൽ കേറി നിൻ്റമ്മയോട് ചിലവ് ചോദിക്കണോ... "
അവൻ ഭീഷണി രൂപത്തിൽ കാര്യം പറഞ്ഞതും ഞാൻ ഫോൺ കട്ടാക്കി... തൊട്ടടുത്ത നിമിഷം തന്നെ പൈസ അയച്ചു കൊടുത്താൽ വരുന്ന ടിക്ക് ശബ്ദം എൻ്റെ റൂമിൽ മുഴങ്ങി...വേറൊന്നുമല്ല ഫുണ്ട പറഞ്ഞാ പറഞ്ഞതാ....പിന്നെ പൈസ അയച്ച് കൊടുത്തപ്പോൾ സ്ക്രാച്ച് കാർഡ് എന്ന് പറഞ്ഞ സാധനം കിട്ടി... ഞാൻ അത് ചുരണ്ടാനൊന്നും പോയില്ല...അങ്ങനെ എന്നോട് ഊമ്പിക്കോന്ന് നീ ഇംഗ്ലീഷിൽ പറയേണ്ടടാ ഗൂഗിള് മൈരേ....
അവന് പൈസ അയച്ച് കൊടുത്തതും ഫോണ് താഴേക്ക് വച്ച് പ്രഭാത കാര്യങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു...ഒടുക്കം ഒരുക്കങ്ങൾ ഒക്കെ മെല്ലനെ കഴിഞ്ഞതും ഞാൻ ഭക്ഷണവും തട്ടി വേഗം കോളേജിലേക്ക് വിട്ടു...
കോളേജ് എത്തിയപ്പോൾ നന്ദു പറഞ്ഞത് ശരിയാണെന്ന് തോന്നി ഒരൊറ്റ എണ്ണവും ക്ലാസ്സിൽ ഇല്ല... ഒരു മാറ്റവുമില്ല എപ്പോഴും പരിപാടി
💬 Comments
View all comments