Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
ആരോടെന്നില്ലാതെ പറഞ്ഞ് വണ്ടി തിരിക്കാൻ തുടങ്ങി...
" ഡാ പൊട്ടാകണ്ണാ...പിന്നെ ഞാൻ വിളിക്കും...ഫോണെടുക്കണം... "
പെട്ടെന്ന് പുറകീന്നുള്ള അവളുടെ ശബ്ദം കേട്ടതും തിരിഞ്ഞ് നോക്കിയപ്പൊൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് റിവേർസ് ഗിയറിൽ മന്ദം മന്ദം നടക്കുന്ന ദിവ്യ ചേച്ചി... പെണ്ണിൻ്റെ ആ നടത്തവും ലുക്കും ഒക്കെ കണ്ടിട്ട് ഓടി പോയി എടുത്ത് പൊക്കി വട്ടം കറക്കാൻ ഒക്കെ തോന്നിപോയി...പക്ഷെ അങ്ങനെ ചെയ്യ്ത് അതിനെങ്ങാനും തലകറങ്ങിയാൽ പിന്നെ കിട്ടാൻ പോകുന്ന കടിയുടേം ഇടിയുടേം കണക്കാലോജിച്ചപ്പൊ വേണ്ടാന്ന് വച്ചു... ആരോഗ്യത്തിന് ഹാനികരം....അതോടെ മറുപടിയായി ഒരു ചിരി മാത്രം നൽകിയ ശേഷം ഞാനും വീട്ടിലേക്ക് തിരിച്ചു....
വീട്ടിലെത്തിയതും പിന്നെ പറയണ്ടല്ലോ... കട്ടില് ശവം... അതെന്നെ...നല്ല വെടിപ്പായിട്ട് കിടന്നങ്ങ് ഉറങ്ങി... പിന്നെ എന്നത്തേയൂം പോലെ ഫോണ് വിളി കേൾക്കുന്നു എഴുന്നേൽക്കുന്നു...ഈ ഫോണ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നെന്നേക്കുമായി ചിലപ്പൊ കണ്ണടച്ച് പോയേനെ...നന്ദുവിൻ്റെ കോൾ ആയിരുന്നു...
" ഹലോ...ഡാ വരുവാ... "
ഉറക്കചടപ്പിൽ ഇനി ലവൻ്റെ തെറി കൂടി കേൾക്കാൻ വയ്യാത്തോണ്ട് ഞാൻ ചാടിക്കേറി പറഞ്ഞു...
" എങ്ങോട്ട് പതുക്കെ വന്നാ മതി മൈരേ...ഇന്ന് എന്തോ ആർട്ട്സിൻ്റെ പ്രോഗ്രാം ആ... "
ഫോണിലൂടെ അവനെനിക്ക് മറുപടി തന്നതും വിറഞ്ഞങ്ങ് കേറി... മര്യാദയ്ക്ക് കിടന്നുറങ്ങുന്ന എന്നെ ഫോണിൽ വിളിച്ചവൻ എഴുന്നേൽപ്പിച്ച് പറയുവാ... പതുക്കെ വന്നാ മതീന്ന്...എങ്ങനെ ഇരിക്കണ്...
" ഡാ മൈരേ പിന്നെ നീയാരുടെ പേറ്റുനോവെടുക്കാനാ എന്നെയിപ്പൊ വിളിച്ചെഴുന്നേൽപ്പിച്ചെ... "
ഞാൻ ഫോണിൽ കൂടി ചീറിയതും മറുതലയ്ക്കൽ മൈരൻ ചിരിക്കുവാ...
" എൻ്റെ പൊന്നാടാവേ നിന്നോട് ഒരു 500 Gpay ചെയ്യ്തു തരാൻ പറയാൻ വിളിച്ചതാ...
💬 Comments
View all comments