0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

എടുക്കാൻ തുടങ്ങി...

" ആണോ നന്നായി പോയി....മോന് ഒന്നും നടക്കാത്തതാണല്ലോ സങ്കടം...ഇവിടെ മനുഷ്യനെ നാണം കെടുത്തിയിട്ട് പേപ്പട്ടീന്നോ... "

ഇത്തവണ പറഞ്ഞതിന് ശേഷം കടിക്ക് പകരം സെയിം സ്പോട്ടിൽ ഒരു ഇടി ആയിരുന്നു കിട്ടിയത്...

" ഡീ കളിക്കല്ലേ... വണ്ടി ഓടിക്കുന്നത് കാണുന്നില്ലേ... ഓരോന്ന് ചെയ്ത് ബാലൻസ് തെറ്റി വീണ് കഴിഞ്ഞിട്ട് അയ്യോ പൊത്തോന്ന് പറഞ്ഞ് കരഞ്ഞാ അണ്ണാക്കിൽ ഞാൻ മണ്ണ് വാരി ഇട്ട് തരും... "

ഞാൻ അവളുടെ ചെയ്തികൾ കണ്ട് കടുപ്പത്തിൽ അത് പറഞ്ഞതും അതിനൊന്ന് ചിരിച്ചതിന് ശേഷം ഇത്തവണ അവൾ എൻ്റെ ഷോൾഡറിന് മീതെ മുഖം വച്ചെന്നോട് ചേർന്നിരുന്നു...

" ചൂടാവല്ലടോ കാമുകാ... "

അവളെന്റെ തോളിൽ തലവെച്ച് കുണുങ്ങി ചിരിക്കാൻ തുടങ്ങി... അതോടെ ഞാനും ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു...പിന്നീടങ്ങോട്ട് എന്തൊക്കെയോ സംസാരിച്ച് കുറച്ച് നേരത്തെ യാത്രയ്കൊടുവിൽ ഞങ്ങൾ അവളുടെ വീടിനടുത്തെത്തി...

" അല്ല സാറിനിന്നെന്താ പരിപാടി... "

വണ്ടിയിൽ നിന്നിറങ്ങിയതും അവളുടെ ചോദ്യമെത്തി...

" അങ്ങനൊന്നൂല്ല്യ...കോളേജിൽ പോണം അത്ര തന്നെ...ഇയാൾക്കോ... "

ഞാൻ നേരെ അവളുടെ സൈഡറിയാൻ ചോദിച്ചു... അതിനു പ്രത്യേകിച്ച് ഒന്നും ഇല്ലാന്നവള് മറുപടി നൽകി...

" എന്നാ പൊന്നുമോൻ വിട്ടോ..നേരം വൈകികേണ്ടാ...അല്ലേലെ ചേച്ചിയ്ക്കൊക്കെ നൂറ് കൂട്ടം പരാതിയാ ഇയാളെ പറ്റി...ക്ലാസിലൊന്നും കേറാത്ത ഈ തെണ്ടി ചെക്കനെ പറ്റി.... "

അവളെന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷം എൻ്റെ തലയ്ക്കൊരു കൊട്ട് തന്നു...അതിന് ഞാൻ തിരിച്ചവളെ അടിക്കാൻ കൈയോങ്ങിയതും കുണുങ്ങി ചിരിച്ചുകൊണ്ട് പെണ്ണൊരൊറ്റ ഓട്ടമായിരുന്നു....ഇവളാരാ പി ടി ഉഷയോ....

" ഇതൊരു നടയ്ക്ക് പോകില്ല.... "

ഞാൻ

💬 Comments

View all comments