Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
ഓരോന്നൊക്കെ മനസ്സിൽ ഇങ്ങനെ ആലോചിച്ച് കൊണ്ടാണ് ഞാൻ റൂമിൽ കേറിയത്...
" ആഹാ നീയപ്പൊ മിന്നലടിച്ച് ചത്തില്ലേ... "
റൂമിൽ കേറിയതും ആദ്യം തേടിയെത്തിയ ശ്രീയുടെ ഊമ്പിയ ഡയലോഗ് കേട്ട് ആ പ്രണയ നിമിഷങ്ങളുടെ ഫ്ലോ അങ്ങ് പോയി...ഇവിടെ ഒരു പെണ്ണ് സെറ്റ് ആവുമ്പോഴേക്കും എന്നെ കുഴിയിലേക്ക് എടുക്കുന്ന കാര്യാ മൈരൻ പറയുന്നേ...
" എന്തോന്നടെ നീയെന്നെ കരിനാക്കെടുത്ത് ഓരോന്ന് പറഞ്ഞ് കുഴിയിലേക്ക് എടുപ്പിക്കുവോ... "
ഞാൻ അവനെ ഒന്ന് കൽപ്പിച്ച് നോക്കിയ ശേഷം...ബെഡ്ഡിലേക്ക് ഇരുന്നു...
" നീ അതൊന്നും കാര്യമാക്കാതെടാ...അല്ലേലും നിന്നെ ഒന്നും കാലന് പോലും വേണ്ടാ...വെറുതെ അങ്ങേരുടെ കരൾ അടിപിച്ച് വാട്ടാൻ പുള്ളി നിന്നെ കൊണ്ടോവൂന്ന് എനിക്ക് തോന്നണില്ല... "
ശ്രീയുടെ പിന്നാലെ നന്ദു കൂടി ചുമ്മാ ഒന്ന് കൊട്ടി വിട്ടു...പിന്നാലെ പിള്ളാരുടെ കൂട്ടചിരിയും...അല്ലേലും അതങ്ങനാണല്ലോ..ഇതുങ്ങളോട് ഞാൻ എങ്ങനെ നടന്നത് പറയും എൻ്റെ ദേവ്യേ...അങ്ങനെ കുറച്ച് നേരം സംസാര വേറെ വഴിക്ക് നീണ്ടതും ഒടുക്കം ധൈര്യം സംഭരിച്ച് പറയാൻ തന്നെ തീരുമാനിച്ചു...ഒളിച്ചു വെക്കാൻ മാത്രം ഒന്നുമില്ല...
" ഗുയിസ്സ് എനിക്കൊരു കാര്യം പറയാനുണ്ട്... "
ഞാൻ അവന്മാരെ മാറി മാറി നോക്കി പറഞ്ഞു അതോടെ എല്ലാം എൻ്റെ നേരെ തിരിഞ്ഞു...
" അത് പിന്നെ ഞാനും...ഞാനും ദിവ്യയും തമ്മിൽ റിലേഷൻഷിപ്പിൽ ആയി...ഇപ്പൊ താഴെ വെച്ച് സംസാരിച്ചു... "
ഞാൻ അവന്മാരെ നോക്കി ഒരു ജാള്യതയോടെ പറഞ്ഞു...പക്ഷെ ലവന്മാർക്ക് വല്ല്യ ഭാവ വ്യത്യാസം ഒന്നുമില്ല...
" അയിന്... "
ശ്രീയുടെ മറുചോദ്യം കേട്ട് ആകെ ചൂളിപ്പോയി... ഒരുമാതിരി ഇത്രേം ബിൽഡപ്പ് ഒക്കെ കൊടുത്തിട്ട് ലവന്മാരെൻ്റെ പ്രണയ
💬 Comments
View all comments