Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]
ക്യാമറയിൽ കാണുമല്ലോ...അതോണ്ട്... "
അവൾ മുഴുവിപ്പിക്കാതെ നാണത്തോടെ എൻ്റെ നെഞ്ചിൽ മുഖം പുഴത്തിയതും ഞാൻ ചിരിക്കണോ അതോ ഇതിന്റെ ഈ കോപ്രായങ്ങൾ ഒക്കെ കണ്ട് കരയണോ എന്ന കൺഫ്യൂഷനിലായി...പെണ്ണാണേൽ എന്നെ നാണം കൊണ്ട് നോക്കുന്നുമില്ല...
" മ്മ്... നിന്റെ ബുദ്ധി വിമാനം തന്നെ... അല്ല റോക്കറ്റ്...റോക്കറ്റ്... "
ഞാൻ അവളുടെ ഇടുപ്പിൽ ഇക്കിളി ആക്കി പറഞ്ഞു...
" പോ അവിടുന്ന്...കളിയാക്കല്ലെ... "
എൻ്റെ ഇക്കിളിന് പകരമായി കൈയ്യിനൊരു ചെറിയ തല്ല് കിട്ടി...അങ്ങനെ കുറച്ച് നേരം ഞങ്ങൾ ആ നിലാവിന്റെ വെളിച്ചത് ആ നിൽപ്പ് നിന്നു...
" എന്നാ എൻ്റെ മോളുടെ ഉറക്കം കളയണ്ട...പൊക്കൊ...ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ... "
ഒടുക്കം ഞാൻ അവളെ എൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു...അതോടെ പെണ്ണിന് കളിപ്പാട്ടം തട്ടിമാറ്റിയപ്പോൾ ഉള്ള കുട്ടികളുടെ മുഖം ആയി...
" പോണോ...ഇപ്പൊ... "
അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു...
" എന്തേ പോണ്ടേ... "
ഞാൻ അതേ നാണയത്തിൽ മറു ചോദ്യം ചോദിച്ചു...
" പോകണ്ടാന്ന് പറഞ്ഞാ ഇവിടെ നിൽക്കുവോ... "
അവളെന്റെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് തിരക്കി...
" എൻ്റെ പെണ്ണേ...നീയെന്റെ മനസ്സ് മാറ്റല്ലേ...ആരേലും കണ്ട് പ്രശ്നം ആവണ്ട... തൽകാലം മോള് നടക്ക്...എന്നേം കാത്ത് നന്ദു പുറത്ത് നിൽപ്പുണ്ട്... "
ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ഉമ്മറം ലക്ഷ്യമാക്കി നടന്നു...
" മ്മ്...പാവം നന്ദു എപ്പോഴും പോസ്റ്റാണല്ലേ... "
അവളെന്റെ ഷോൾഡറിൽ താങ്ങി നടന്നു കൊണ്ട് ചോദിച്ചു...അതിന് അവളെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ഞാൻ അതിനെ ഉമ്മറതെത്തിച്ചു...
💬 Comments
View all comments