0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

നന്ദുവിനെ കളിയാക്കി കളിയാക്കി ഒടുക്കം വല്ല യക്ഷിയും നമ്മുടെ പുറകെ വന്നോ...?ആ ചിന്ത മനസ്സിൽ വന്നതും "സാവിത്രിയമ്മേ... ന്നെ.. കൊല്ലരുത്... " എന്ന ദ്രോണയിലെ സുരാജേട്ടൻ്റെ അവസ്ഥ ആയിരുന്നു എൻ്റേത്...അപ്പോഴായിരുന്നു മന്ദം മന്ദം ഫോണിലെ ഫ്ലാഷും കത്തിച്ച് ദിവ്യ എൻ്റടുത്തേക്ക് വരുന്നത് കണ്ടത്...വന്ന ഉടനെ പെണ്ണെന്നെ നന്നായി ഒന്ന് പിച്ചി...

" ഹാ... വേദനിക്കുന്നു പെണ്ണേ.... "

ഞാൻ ഒന്ന് എരിവ് വലിച്ച ശേഷം പതിഞ്ഞ സ്വരത്തിൽ പരാതി പറഞ്ഞു...

" നന്നായി പോയി... മിണ്ടരുത് മനുഷ്യനെ തീ തീറ്റിക്കാൻ...ഞാനപ്പഴെ പറഞ്ഞതാ വരണ്ടാന്ന്... "

എൻ്റെ മൂഖിൻ്റെ തുമ്പ് പിടിച്ച് തല ഒരുവശത്തേക്ക് തട്ടിയ ശേഷം അവൾ പറഞ്ഞു

" അങ്ങനെ പറഞ്ഞാ എങ്ങനാ എനിക്കെന്റെ കുഞ്ചൂസിനെ കാണാൻ കൊതി ആയിട്ടല്ലേ... "

ഞാൻ അവളെ പിടിച്ച് എൻ്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച ശേഷം പറഞ്ഞു...അതോടെ എൻ്റെ നെഞ്ചിൽ കെടന്ന് പെണ്ണോന്ന് കുണുങ്ങി ചിരിച്ചു...

" അല്ല നീയെന്തിനാ വെറും ഫ്ലാഷിനു പകരം ഈ വീഡിയോവും ഓണാക്കി പിടിച്ച് വന്നത്...നൈറ്റ് വ്ലോഗാണോ മോളൂസേ... "

അവളുടെ കൈയ്യിലിരിക്കുന്ന ഫോണിൽ വീഡിയോ ഓണായി ഇരിക്കുന്ന കണ്ടതും ഞാൻ സംഭവം എന്താണെന്നറിയാൻ തിരക്കി...

" അത് പിന്നെ ഇന്ന് പടം കണ്ടില്ലെ അതിൻ്റെ ഒരു ഹാങ്ങോവറാ...പുറത്തിറങ്ങുമ്പൊ പേടിച്ചിട്ട് എന്ത് ചെയ്യും എന്നാലോജിച്ചപ്പൊ കിട്ടിയ ഐഡിയ ആ... "

അവൾ കാര്യം ഇങ്ങനെ പറയുമ്പോഴും എനിക്ക് ഒന്നും അങ്ങ് കത്തിയില്ല...അതോണ്ട് തന്നെ നീ ഇത് എന്ത് കോക്കനട്ട് ആണ് പറയുന്നതെന്ന രീതിയിൽ ഞാൻ അവളെ നോക്കി...

" അല്ല ഈ പ്രേതങ്ങളെ ഒക്കെ

💬 Comments

View all comments